malappuram local

വള്ളുവമ്പ്രത്ത് നെല്‍വയലുകള്‍ നികത്തുന്നതായി പരാതി

മലപ്പുറം: വള്ളുവമ്പ്രം മോങ്ങം പ്രദേശങ്ങളില്‍ ദേശീയപാതക്കു സമീപം രാത്രിയില്‍ നെല്‍പ്പാടങ്ങള്‍ അനധികൃതമായി മണ്ണിട്ടു നികത്തുന്നു.
ഇതിനെതിരെ നെല്‍വയല്‍ പാടശേഖര കമ്മിറ്റിയും ജനകീയ കൂട്ടായ്മയും സംയുക്തമായി പ്രതിഷേധിക്കുകയും ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കുകയും ചെയ്തു.
പ്രദേശത്താണ് മാണിപറമ്പ് കുടിവെള്ള പദ്ധതിയുടെയും കക്കാടമ്മല്‍ കുടിവെള്ള പദ്ധതിയുടെയും കിണറുകള്‍ സ്ഥിതി ചെയ്യുന്നത്. പാടം മണ്ണിട്ടു നികത്തുന്നതോടെ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലാവും. ഭൂമാഫിയകള്‍ക്കു മണ്ണിട്ടു നികത്താന്‍ വേണ്ട സഹായം ഉദ്യോഗസ്ഥര്‍ ചെയ്തു കൊടുക്കുകയാണ്.
ഇപ്പോള്‍ മണ്ണിട്ടു നികത്തിയ പാടത്ത് കെട്ടിടത്തിനു തന്നെ അനുമതി ലഭിച്ചുവെന്ന വ്യാജേന മാണിപറമ്പ് കുടിവെള്ള പദ്ധതി കിണറിനടുത്ത് കെട്ടിട നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.
പ്രദേശത്തെ കെട്ടിട നിര്‍മാണം എത്രയും പെട്ടെന്നു നിര്‍ത്തി നെല്‍പാടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നെല്‍വയല്‍ പാടശേഖര കമ്മിറ്റിക്കു വേണ്ടി ജാബിര്‍ കാഷിഫ് തയ്യിലും അബ്ദുറസാഖ് മൂക്കനും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it