palakkad local

വള്ളുവനാട് ഹൗസില്‍ അതിക്രമം; ഫര്‍ണിച്ചര്‍ നശിപ്പിച്ചു



പട്ടാമ്പി: വാടാനംകുര്‍ശ്ശിയിലെ വള്ളുവനാട് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വള്ളുവനാട് ഹൗസിനു നേരെ പോലിസ് അതിക്രമം. ജീപ്പിലും ഒരു ബസ്സിലുമായി വിവിധ സ്റ്റേഷനുകളില്‍ നിന്നെത്തിയ പോലിസുകാരാണ് വാതില്‍തകര്‍ത്ത് അകത്ത് കയറി അതിക്രമം കാണിച്ചത്. ഓഫിസില്‍ സൂക്ഷിച്ചിരുന്ന 35,000 രൂപയും ഫയലുകളും എടുത്തുകൊണ്ട് പോവുകയും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തു. മെയിന്‍ഹാളിന്റെ വാതിലും തകര്‍ത്തു. ഇന്നലെ ഉച്ചക്ക് രണ്ടോടെയായിരുന്നു പോലിസ് അതിക്രമം അരങ്ങേറിയത്. ഷൊര്‍ണൂര്‍ പോലിസ് സ്റ്റേഷന്‍ പരിതിയില്‍പെട്ട സ്ഥലമാണ് വാടാനംകുര്‍ശ്ശി. കഴിഞ്ഞ ദിവസം രാത്രി പോപുലര്‍ഫ്രണ്ട് വല്ലപ്പുഴ ഏരിയ പ്രസിഡന്റ്  പ്രവര്‍ത്തകനായ മച്ചിങ്ങല്‍ സൈതലവി എന്ന മാനുവിനെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇദ്ദേഹം ഇപ്പോഴും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാവിലെ ഡിവഐഎഫ്‌ഐ പ്രവര്‍ത്തകനായ കെ വി നാസറിനും മര്‍ദനമേറ്റു. രാവിലെ 11മണിയോടെ പെട്രോള്‍ പമ്പിന് സമീപമാണ് നാസറിന് മര്‍ദനമേറ്റത്. നാസര്‍ ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ഇതിനു പിന്നാലെയാണ് പോലിസുകാര്‍ ട്രസ്റ്റിന് കീഴിലെ ഓഫിസായ വള്ളുവനാട് ഹൗസിനു നേരെ അതിക്രമം കാട്ടിയത്.
Next Story

RELATED STORIES

Share it