malappuram local

വള്ളുവനാട് തനിമ സാംസ്‌കാരിക മഹോല്‍സവ പ്രചാരണത്തിന് തുടക്കമായി

പെരിന്തല്‍മണ്ണ:  സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെയും പെരിന്തല്‍മണ്ണ നഗരസഭയുടെയും പെരിന്തല്‍മണ്ണ താലൂക്കിലെ തദ്ദേശസ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 12 മുതല്‍ 23 വരെ നടക്കുന്ന വള്ളുവനാട് തനിമ സാംസ്‌കാരിക മഹോല്‍സവത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പെരിന്തല്‍മണ്ണ നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ച്  നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലീമാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.  ജില്ലയിലാകെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. മേളയുടെ ഭാഗമായി 12,13 തിയതികളില്‍ സവിത തിയേറ്ററില്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കും. 14ന് വൈകീട്ട് മൂന്നിന് മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സില്‍ നിന്നു വര്‍ണാഭമായ സാംസ്—കാരിക ഘോഷയാത്രയോടെ ഉല്‍സവത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് 23 വരെ 10 ദിവസം വൈവിധ്യമാര്‍ന്ന  കലാ-സാംസ്‌കാരിക പരിപാടികളോടെ ബൈപാസ് മൈതാനത്താണ് മഹോല്‍സവം നടക്കുക.
എല്ലാ ദിവസവും വൈകീട്ട് മൂന്നുമുതല്‍ രാത്രി 10.30 വരെയാണ് മഹോല്‍സവ സമയം. വൈസ് ചെയര്‍മാന്‍ നിഷി അനില്‍രാജ്, കൗണ്‍സിലര്‍മാരായ രതി അല്ലക്കാട്ടില്‍, ശോഭന ടീച്ചര്‍, കിഴിശ്ശേരി മുസ്തഫ, കാരയില്‍ സുന്ദരന്‍, പി വിജയന്‍, കെ സുരേഷ്, സെക്രട്ടറി കെ പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഞ്ഞിമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it