Idukki local

വള്ളിപ്പാറ അപകടം: വാഹനം കിട്ടാതെ രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടി

തൊടുപുഴ: മുട്ടം ഈരാറ്റുപേട്ട റോഡില്‍ വള്ളിപ്പാറയില്‍ ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തില്‍ വാഹനം കിട്ടാതെ രക്ഷാപ്രവര്‍ത്തകര്‍ വിഷമിച്ചു. രാവിലെ 6.20ഓടെയാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ അതുവഴി വന്ന വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും സന്മനസ് കാട്ടിയില്ല. ചില വാഹനങ്ങള്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മനസ്സില്ലാത്തനിനാല്‍ വന്നവഴി തിരിച്ചുപോയി. ഇതിനിടെ ഗതാഗതവും തടസ്സപ്പെട്ടു. നിര്‍ത്തിയിട്ട വാഹനങ്ങളുടെ അടുത്ത് രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും ചില്ല് താഴ്ത്താന്‍ പോലും പലരും തയ്യാറായില്ല. മരിച്ചവരെ കൊണ്ടുപോവേണ്ടെന്നും പരിക്കേറ്റവരെ എങ്കിലും ആശുപത്രിയില്‍ എത്തിക്കണമെന്ന അഭ്യര്‍ത്ഥനയും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഇതിനിടെ ഒരു ഓട്ടോ ഡ്രൈവറാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ എത്തിച്ചത്.
Next Story

RELATED STORIES

Share it