malappuram local

വള്ളിക്കുന്ന് കുടിവെള്ള പദ്ധതി; വിദഗ്ധ സര്‍വേ തുടങ്ങാന്‍ ധാരണ

തേഞ്ഞിപ്പലം: വള്ളിക്കുന്ന് കുടിവെള്ള പദ്ധതിയുടെ  വിദഗ് ധ സര്‍വ്വേ നാളെ തുടങ്ങാന്‍ ധാരണയായി. പി അബ്ദുല്‍ ഹമീദ് എംഎല്‍എ വിളിച്ച് ചേര്‍ത്ത ജനപ്രതിനിധികളുടേയും  ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണു തീരുമാനമായത്.
തേഞ്ഞിപ്പലം, പെരുവള്ളൂര്‍, ചേലേമ്പ്ര, മൂന്നിയൂര്‍ പഞ്ചായത്തുക്കള്‍ക്ക് വേണ്ടിയുള്ള ഏരിയാ റൂറല്‍ വാട്ടര്‍ സപ്ലൈ പദ്ധതിയുടെ നിലവിലുള്ള സ്ഥലങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.
വിവിധ ഘട്ടങ്ങളിലായാണ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പെരുവള്ളൂര്‍ പഞ്ചായത്തിലേക്കുള്ള ജലവിതരണ പൈപ്പുകള്‍ പൂര്‍ണമായും സമാന്തരമായി സ്ഥാപിക്കാനാണു രൂപരേഖ തയ്യാറാക്കുന്നത്. ജൂണ്‍ അവസാനത്തില്‍ പദ്ധതിയുടെ അന്തിമ രൂപ രേഖ തയ്യാറാവും.
പി അബ്ദുല്‍ ഹമീദ് എം എ ല്‍എ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം,പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുന,വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ ഇ ദാസന്‍, ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനിയര്‍ പി ഇ മോഹനന്‍ നമ്പൂതിരി,ജലവിഭവ വകുപ്പ് എക്‌സികുട്ടീവ് എഞ്ചിനിയര്‍ അഹ്മദ് ഗ്രാമ പഞ്ചായത്ത് അംഗം സി കെ റഷീദ്,അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനിയര്‍ പി ടി അബ്ദുന്നാസര്‍ ,എഞ്ചിനിയര്‍മാരായ എം കെ ശ്രീജിത്ത്, പി കെ റഷീദലി, പി നിതിന്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it