malappuram local

വള്ളത്തോള്‍ സ്മാരക വള്ളംകളി 22 ന് പടിഞ്ഞാറേക്കരയില്‍



പുറത്തൂര്‍: ഈ വര്‍ഷത്തെ പടിയത്ത് മുഹമ്മദ് അലി ഹാജി സ്മാരക എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള  പുറത്തുര്‍ ഗ്രാമ പഞ്ചായത്ത് മഹാകവി വള്ളത്തോള്‍ സ്മാരക വള്ളംകളി മല്‍സരം ഒക്ടോബര്‍ 22 ന്  നടക്കും. തിരൂര്‍ പൊന്നാനി പുഴയില്‍ പടിഞ്ഞാറേക്കരയിലാണ് മല്‍സരം. മൈനര്‍, മേജര്‍ വിഭാഗങ്ങളിലായി നിരവധി വള്ളങ്ങള്‍ മാറ്റുരയ്ക്കും. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ , ഡോ. കെ ടി ജലീല്‍ സംബന്ധിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന മേജര്‍ വെള്ളത്തിനു 50.000 രൂപ െ്രെപസ്മണി നല്‍കും. രണ്ട് , മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യാഥാക്രമം 40000, 30000 എന്നിങ്ങനെ നല്‍കും. ഒന്നാം സ്ഥാനം ലഭിക്കുന്ന മൈനര്‍ വെള്ളത്തിനു 25000 രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന വള്ളങ്ങള്‍ക്ക് യാഥാക്രമം 15000, 10000 എന്നിങ്ങനെയും നല്‍കും. പങ്കെടുക്കുന്ന ഓരോ മേജര്‍ വള്ളത്തിനും 25000 രൂപ വീതം നല്‍കും. രജിസ്‌ട്രേഷനും മറ്റു   വിവരങ്ങള്‍ക്ക് 9745196771  നമ്പറില്‍ ബന്ധപ്പെടേണ്ടതാണ.് സ്വാഗത സംഘ യോഗത്തില്‍ പ്രസിഡന്റ് റഹ്മത് സൗദ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മൂജീബ് റഹ്മാന്‍, അനിത കണ്ണത്ത് , ബ്‌ളോക്ക് മെംബര്‍ ടി പി അശോകന്‍, രാമദാസന്‍ സംസാരിച്ചു. വളളം കളി മത്സരത്തിന്റെ ലോഗോ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മജീബ് റഹ്മാന്‍ ബീച്ച് മാനേജര്‍ സലാം താണിക്കാടിന് നല്‍കി പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it