kannur local

വള്ളങ്ങാട്ടെ അക്രമം: അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

പാനൂര്‍: വള്ളങ്ങാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. മൊകേരി ലോക്കല്‍ കമ്മിറ്റിയംഗം വാച്ചാലി പീടികയിലെ ശവംവച്ച പറമ്പത്ത് എസ് പി അഖില്‍(37), മൊകേരി പഞ്ചായത്തംഗം വാച്ചാലിന്റവിട പ്രിയേഷ്(40), കുണ്ടുപറമ്പത്ത് പ്രജോഷ്(38), വാച്ചീന്റവിട ശ്രീജു എന്ന ശ്രീജേഷ് (34), അന്‍സാഫ് (35) എന്നിവരെയാണ് പാനൂര്‍ എസ്‌ഐ ഷൈജിത്ത് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൊകേരി ഇ കെ പീടികയ്ക്കു സമീപം ആര്‍എസ്എസ് പ്രവര്‍ത്തകരായ സജീഷ്, പ്രജേഷ്, വിനോദന്‍ എന്നിവര്‍ക്കെതിരേ ബോംബെറിയുകയും പ്രജേഷിന്റെ ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. തലശ്ശേരി എസിജെ എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it