Idukki local

വള്ളക്കടവ്-സത്രം റോഡില്‍ ദിശാ സൂചകങ്ങളില്ല; ശബരിമല തീര്‍ഥാടകര്‍ക്ക് വഴിതെറ്റുന്നു

വണ്ടിപ്പെരിയാര്‍: ബരിമല പാതയില്‍ വള്ളക്കടവ് -സത്രം റോഡില്‍ ദിശാ സൂചകങ്ങളില്ലാത്തതു മൂലം സത്രത്തിലേക്ക് കാല്‍നടയായി എത്തുന്ന തീര്‍ഥാടകര്‍ക്ക് വഴി തെറ്റുന്നത് പതിവാകുന്നു. പരമ്പരാഗത കാനനപാതയായ പുല്ലുമേട്ടിലേക്ക് പോകാനുള്ള വഴിയിലെ ഇടത്താവളവമാണ് സത്രം. കാല്‍നടയായി എത്തുന്ന അയ്യപ്പഭക്തര്‍ വള്ളക്കടവ് അമ്പലത്തില്‍ രാത്രി തങ്ങിയതിനു ശേഷം പകലാണ് സത്രത്തിലേക്ക് പോവുന്നത്.
വള്ളക്കടവില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരമാണ് സത്രത്തിലേക്ക് ഉള്ളത്.കാല്‍നടയായി എത്തുന്ന സ്വാമിമാര്‍ വള്ളക്കടവില്‍ എത്തിയതിനു ശേഷം സ്വകാര്യ തേയില തോട്ടത്തിലെ റോഡുകളിലൂടെയാണ് സത്രത്തിലേക്ക് പോവുന്നത്. പല ഇടങ്ങളിലും രണ്ടും മൂന്നും എസ്റ്റേറ്റ് റോഡുകളാണ് ഉള്ളത്. അതിനാല്‍ തന്നെ ഏത് വഴിയിലൂടെയാണ് സത്രത്തിലേക്ക് പേവേണ്ടത് എന്ന് അറിയാന്‍ പറ്റില്ല.സ്വാമിമാര്‍ പലപ്പോഴും വഴി തെറ്റി കാട്ടില്‍ ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായി.
വള്ളക്കടവില്‍ നിന്നും 100 മീറ്റര്‍ ദൂരം നടന്ന് കഴിയുമ്പോള്‍ തന്നെ എസ്റ്റേറ്റ് റോഡുകള്‍ രണ്ടായി തിരിയും. ഇവിടെ ദിശാസൂചകമായി ബോര്‍ഡുകളില്ല. ഇടതു ഭാഗത്തെ താഴേക്കുള്ള കോണ്‍ക്രീറ്റ് റോഡിലൂടെയാണ് സത്രത്തിലേക്ക് പോകേണ്ടത്.
എന്നാല്‍ മുകളിലെ റോഡിലൂടെ പോയാല്‍ എട്ടാം നമ്പര്‍ കോളനി, ഒന്‍പതാം നമ്പര്‍ കോളനി എന്നീ വഴികളിലൂടെ മൗണ്ട് -ശബരിമല ചുറ്റി കിലോമീറ്ററുകള്‍ കൂടുതല്‍ നടന്നാല്‍ മാത്രമെ സത്രത്തില്‍ എത്താന്‍ കഴിയു.അധികം വഴി യാത്രക്കാര്‍ കൂടുതല്‍ ഇല്ലാത്ത സ്ഥലമായതിനാല്‍ വഴി അറിയാതെ മണിക്കൂറുകള്‍ സ്വാമിമാര്‍ കാത്ത് നില്‍ക്കേണ്ട സ്ഥിതിയുമുണ്ട്.
Next Story

RELATED STORIES

Share it