Pathanamthitta local

വള്ളക്കടവില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

വണ്ടിപ്പെരിയാര്‍: മഴയ്ക്ക് പിന്നാലെ കാട്ടാനക്കൂട്ടം കൃഷിയിടത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നു ഉറങ്ങാതെ ഭീതിയോടെ നട്ടുകാര്‍. വള്ളക്കടവ് ചപ്പാത്തിനു സമീപം ലിബു മാത്യു, ഷാജി നരിപ്പാറ, സൈമണ്‍, മോഹനന്‍, എല്‍സി തോമസ്, മണി, എന്നിവരുടെ കൃഷിയിടത്തിലാണ് ഞായറാഴ്ച്ച പുലര്‍ച്ചെ കാട്ടാന കൂട്ടമായി എത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ തെങ്ങ് വലിച്ച് ഒടിക്കുന്ന ശബ്ദം കേട്ടാണ് നാട്ടുകാര്‍ ആന എത്തിയ വിവരം അറിയുന്നത്.
വീടിന്റെ പരിസരത്തേക്ക് ആന വരുമെന്ന ഭയമാണ് ഇവരെ ഉറങ്ങാതെ ഉണര്‍ന്നിരിക്കുവാന്‍ പ്രേരിപ്പിച്ചത്. എട്ട് ഏക്കറോളം കൃഷിസ്ഥലത്തെ തെങ്ങ്, വാഴ, ഏലം, കവുങ്ങ് എന്നിവ കാട്ടാനക്കൂട്ടം ചവിട്ടിയും കടിച്ചും നശിപ്പിച്ചു. അഞ്ച് ആനകള്‍ ഉണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന് ഒഴുകുന്ന പെരിയാര്‍ നദി കടന്നാണ് കൃഷിയിടത്തിലേക്ക് ആനകൂട്ടം എത്തുന്നത്.
കൃഷി നശിപ്പിച്ച ശേഷം അളുകള്‍ താമസിക്കുന്ന വീടുകള്‍ക്ക് സമീപം കാട്ടാനകള്‍ നിലയുറപ്പച്ചെങ്കിലും പ്രദേശവാസികള്‍ ബഹളം വച്ച് കാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. എരുമേലി റേഞ്ചിനു കീഴിലുള്ള പ്രദേശമാണ് ഇത്. പെരിയാര്‍ നദിയുടെ കുറുകെയുള്ള വനത്തില്‍ നിന്നുമാണ് കാട്ടാനകള്‍ കൂട്ടമായി എത്തുന്നത്. മഴ ആരംഭിച്ചതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം നിലശ്ചിരുന്നു. ഇതിനിടയില്‍ രാത്രിയോടെ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത് പ്രദേശവാസികളില്‍ ആശങ്ക സൃഷടിച്ചു.
നാട്ടുകാരുടെ നിരന്തരമായ പരാതിയുടെ മേല്‍ വനംവകുപ്പ് ആറിന്റെ തീരത്ത് നാലടി ഉയരത്തില്‍ കരിങ്കല്‍ഭിത്തി പണിയാന്‍ പദ്ധതി തുടങ്ങിയെങ്കിലും ഈ പണികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. നാട്ടുകാരുടെ സുരക്ഷയ്ക്ക് ഒരു നടപടിയും വനം വകുപ്പ് ഏടക്കുന്നില്ലായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Next Story

RELATED STORIES

Share it