kannur local

വളോരയില്‍ ബസ് വൈദ്യുതി തൂണിലിടിച്ചു; വന്‍ ദുരന്തം ഒഴിവായി



മട്ടന്നൂര്‍:ചാവശ്ശേരി വളോരയില്‍ ബസ് വൈദ്യുതി തൂണിലിടിച്ച് അപകടം. മട്ടന്നൂരില്‍ നിന്നു ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 9ഓടെയാണ് സംഭവം. രണ്ടുപേര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ മട്ടന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കു ശേഷം വിട്ടയച്ചു. കെഎസ്ടിപിയുടെ റോഡ് പണി നടക്കുന്നതിനാല്‍ പലയിടങ്ങളിലും റോഡ് പൊളിച്ചിരിക്കുകയാണ്.  വൈദ്യുത തൂണിലിടിച്ചെങ്കിലും വന്‍ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് യാത്രക്കാര്‍. മട്ടന്നൂര്‍ പോലിസ് സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it