Idukki local

വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന പുലി കാമറയില്‍



കുമളി: വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന വന്യജീവി പുലിയെന്ന് തെളിഞ്ഞു. വനം വകുപ്പ് സ്ഥാപിച്ച കാമറാ കെണിയിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെരിയാര്‍ കടുവാ സങ്കേതത്തിനു സമീപത്തെ ജനവാസ മേഖലയിറങ്ങിയ പുലി രണ്ട് ആടുകളേയും ഒരു വളര്‍ത്തു നായയേയും കൊന്ന് തിന്നിരുന്നു. മറ്റ് ചില വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും വീട്ടുകാര്‍ ഉണര്‍ന്ന് ശബ്ദം ഉണ്ടാക്കിയതോടെ കാടിനുള്ളിലേക്ക് രക്ഷപെടുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൊല്ലംപട്ടട, കുരുശുമല, സ്പ്രിങ്് വാലി എന്നിവിടങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. മാത്രമല്ല വന്യമൃഗത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇവിടെങ്ങളില്‍ കാമറാ ട്രാപ്പും വനം വകുപ്പ് സ്ഥാപിച്ചിരുന്നു. സ്പ്രിങ്് വാലിയില്‍ സ്ഥാപിച്ചിരുന്ന കാമറയിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്. വളര്‍ത്തു മൃഗങ്ങളെ കൊലപ്പെടുത്തുന്നത് പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെ ഈ മേഖലയിലെ ആളുകള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പുലിയുടെ ശല്യമുണ്ടായാല്‍ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്നും കടുവാ സങ്കേതം അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it