Flash News

വളരെ കുറഞ്ഞ വിലയില്‍ മത്സ്യം കിട്ടുന്നുവോ : സൂക്ഷിക്കുക, എം ആര്‍ മത്സ്യമായിരിക്കാം

വളരെ കുറഞ്ഞ വിലയില്‍ മത്സ്യം കിട്ടുന്നുവോ    : സൂക്ഷിക്കുക, എം ആര്‍ മത്സ്യമായിരിക്കാം
X
fish-market-everyday-life-Kerala-India-2

പൊതുവായി ഉള്ള വിലയിലും വളരെ കുറഞ്ഞ വിലക്ക് മത്സ്യം ലഭിക്കുന്നവെങ്കില്‍ ലാഭം മാത്രം കണ്ട് വാങ്ങുന്നവര്‍ സൂക്ഷിക്കുക.എം ആര്‍ എന്ന ചുരുക്കപ്പേരിലും മുറാദ് എന്ന വിളിപ്പേരിലുമുള്ള വളരെ പഴകിയ മത്സ്യമാകും നിങ്ങള്‍ വാങ്ങുന്നത്. സാധാരണ ഉപയോഗിക്കുന്നതിലുമധികം ഐസില്‍ മൂടി ഗുഡ്‌സ് ഓട്ടോകളിലാണ് എം ആര്‍ മത്സ്യം വില്‍പ്പനക്ക് എത്തിക്കാറുള്ളത്. ഐസിന്റെ ആധിക്യം കാരണം മരവിച്ച അവസ്ഥയിലാകും മത്സ്യം. ഇത് എടുത്തു നോക്കിയാല്‍ പോലും ചീഞ്ഞതായി അനുഭവപ്പെടില്ല. ഇതിനാണ് ഐസില്‍ മൂടുന്നത്.
സംസ്ഥാനത്തെ മത്സ്യ മാര്‍ക്കറ്റുകളില്‍ മത്സ്യവിലക്ക് സാധാരണയായി വലിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറില്ല. അയില 100-130 രൂപയും വലിയ മാന്തളിന് 140-16 രൂപയും മത്തി 70-90 രൂപയുമാണ് സാധാരണ വില. ഇതില്‍ തന്നെ തീരദേശത്തും മറ്റിടങ്ങളിലുമായി വ്യത്യാസം ഉണ്ടാകാറുണ്ട്. എന്നാല്‍ എം ആര്‍ മത്സ്യങ്ങള്‍ ഇതിന്റെ പകുതി വിലക്കോ ഇതിലും കുറച്ചോ ലഭിക്കും. വിലക്കുറവ് കണ്ട് ഏറെപ്പേര്‍ ഇത് വാങ്ങാറുണ്ടെങ്കിലും ഒരു ആഴ്ച്ചയോളം പഴക്കമുള്ള മത്സ്യമാണ് വീട്ടിലെത്തിക്കുന്നതെന്ന് അറിയാറില്ല.
പഴക്കം കാരണം മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും ഒഴിവാക്കുന്ന മത്സ്യമാണ് വില്‍പ്പനക്കാര്‍ക്കിടയില്‍ എം ആര്‍, മുറാദ് എന്നീ രഹസ്യ പേരുകളില്‍ അറിയപ്പെടുന്നത്. നാലു ദിവസം മുതല്‍ ഒരാഴ്ച്ച വരെ പഴക്കമുള്ള മത്സ്യമാണ് ഇവ. ഇത്രയും പഴക്കമുള്ളവ മാര്‍ക്കറ്റില്‍ വെച്ച് വില്‍പ്പന നടത്തിയാല്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കുടുങ്ങും. ഇതിനാലാണ് കുറഞ്ഞ വിലക്ക് മൊത്തമായി വിറ്റ് ഒഴിവാക്കുന്നത്. ഇത് വാങ്ങുന്നവര്‍ വന്‍തോതില്‍ ഐസിട്ട് മൂടി ഗുഡ്‌സ് ഓട്ടോകളില്‍ കയറ്റിയാണ് വില്‍പ്പനക്ക് കൊണ്ടുപോകുന്നത്. സ്ഥിരം കേന്ദ്രമില്ലാതെ റോഡരികില്‍ പലയിടത്തായി നിര്‍ത്തി വില്‍പ്പന നടത്തുന്നതിനാല്‍ ആരോഗ്യ വകുപ്പിന് അത്രയെളുപ്പം ഇവരെ പിടികൂടാനുമാകില്ല.
Next Story

RELATED STORIES

Share it