kozhikode local

വളയത്ത് ഹൈടെക് ഫാമിങിന് തുടക്കമായി

വാണിമേല്‍: വളയം ചുഴലിയില്‍ ഗ്രീന്‍ ഹൗസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഹൈടെക് ഫാമിങിന് തുടക്കമായി. കുറുവന്തേരി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും പുത്തന്‍ കൃഷി രീതി പരിശീലിപ്പാക്കാനുമാണ് പദ്ധതി.
ഇതിനായി ഒരേക്കറോളം ഭൂമി സൊസൈറ്റി വാങ്ങിയിട്ടുണ്ട്.ആദ്യ ഘട്ടത്തില്‍ പതിനഞ്ച് സെന്റ് സ്ഥലത്താണ് കൃഷിയിറക്കുന്നത്. ബാക്കി സ്ഥലത്ത് ജൈവ കൃഷിയും ഇറക്കും.വിത്ത് വിതച്ച് മുപ്പത് ദിവസം കൊണ്ട് വിളവെടുക്കാമെന്നതാണ് ഹൈടെക് ഫാമിങിന്റെ പ്രത്യേകത.
ഫാം ഹൗസിന്റെ കാല്‍ നാട്ടല്‍ കര്‍മം ബാങ്ക് പ്രസിഡന്റ് രവീഷ് വളയം നിര്‍വഹിച്ചു.സെക്രട്ടറി അനൂപ്, പദ്ധതി സ്‌പെഷല്‍ ഓഫിസര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it