ernakulam local

വല്ലംകടവ് പാലം യാഥാര്‍ഥ്യമാവുന്നു

കാലടി: ആലുവ-പെരുമ്പാവൂര്‍ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കാഞ്ഞൂര്‍ പഞ്ചായത്തിലെ വല്ലംകടവില്‍ പെരിയാറിനു കുറുകെ പുതിയ പാലം നിര്‍മാണമാരംഭിച്ചു.
ഒക്കല്‍പഞ്ചായത്തിലെ വല്ലം കരയിലേക്കാണ് പാലം എത്തുന്നത്. പാറപ്പുറം കവലയില്‍ ഉല്‍സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ അന്‍വര്‍സാദത്ത് എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോള്‍ അധ്യക്ഷതവഹിച്ചു. സാജുപോള്‍ എംഎല്‍എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി പി ബെന്നി റിപോര്‍ട്ട് അവതരിപ്പിച്ചു.
കെ പി ധനപാലന്‍, ബാബുജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം പി ലോനപ്പന്‍(കാഞ്ഞൂര്‍), അല്‍ഫോന്‍സ വര്‍ഗീസ്(ശ്രീമൂലനഗരം), മേഴ്‌സി ജോര്‍ജ്(ഒക്കല്‍), ജില്ലാ പഞ്ചായത്തംഗം ശാരദമോഹന്‍, പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യന്‍ പോള്‍, പി അശോകന്‍, ഗ്രേസി ദയാനന്ദന്‍, അശ്വതി ഷൈന്‍, ബ്ലോക്ക് പഞ്ചായത്തംഗം വല്‍സ സേവ്യര്‍, മുന്‍ പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കക്ഷിനേതാക്കളും സംബന്ധിച്ചു. അപ്രോച്ച് റോഡിനായി സ്ഥലംവിട്ടുനല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. 300 മീറ്റര്‍ ദൈര്‍ഘ്യംവരുന്ന അപ്രോച്ച് റോഡാണ് നിര്‍മിക്കുന്നത്. പാലത്തിന് 26 കോടിരൂപയും റോഡിന് മൂന്നുകോടിയുമാണ് അനുവദിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it