malappuram local

വലിയതോട് പാലത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്കേറ്റം

കൊണ്ടോട്ടി: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വലിയ തോട് പാലത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളം. അജണ്ടയില്‍ ഉള്‍പ്പെടാത്ത പാലത്തിന് അനുമതി നല്‍കിയതിനെ ചൊല്ലിയാണു തര്‍ക്കമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 16നു ചേര്‍ന്ന കൗണ്‍സില്‍ യോഗമാണു നഗരസഭ  നിര്‍ത്തിവെപ്പിച്ച പാലത്തിന് വീണ്ടും അനുമതി നല്‍കിയത്. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയത്തെച്ചൊല്ലി ബഹളമുണ്ടായി. സിപിഐ അംഗം അഡ്വ. കെ കെ സമദ് വിഷയം കൗണ്‍സിലില്‍ യോഗത്തില്‍ ഉന്നയിച്ചു.
ഫെബ്രുവരി 16നു ചേര്‍ന്ന കൗണ്‍സിലില്‍ ഒരു പാലത്തിന്റെ അജണ്ടയാണ് വന്നതെന്നും മറ്റൊരു പാലത്തിനും അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ഇതും പരിഗണിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ മിനിറ്റ്‌സില്‍ അനുമതി നല്‍കിയതായി ഉള്‍പ്പെടുത്തിയതെന്നും സെക്രട്ടറി വിശദീകരണം. അജണ്ട വരുന്നതിന് മുമ്പ് ചെറുകിട ജലസേചന വകുപ്പിന്റെ എന്‍ഒസിക്ക് അപേക്ഷ നല്‍കിയത് സംബന്ധിച്ചും പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടു.
എന്നാല്‍ നടപടിക്രമങ്ങളുടെ ഭാഗമായാണ് ജലസേചന വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചതെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.മുഴുവന്‍ കൗണ്‍സിലര്‍മാരും ഒരുമിച്ച് എടുത്ത തീരുമാനമാനം പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടാകുമ്പോള്‍ ഭരണസമിതിക്ക് എതിരെ തിരിയുന്നത് ശരിയെല്ലെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം രംഗത്തെത്തി. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാെമന്ന് ചെയര്‍മാന്‍ സി കെ നാടിക്കുട്ടി അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്.
കുടിവെളള വിതരണത്തിന് എല്ലാ വാര്‍ഡുകള്‍ക്കും 30,000 രൂപ അനുവദിക്കാനും നഗരസഭ തീരുമാനിച്ചു. ചെയര്‍മാന്‍ സി കെ നാടിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 40 വാര്‍ഡുകളിലും ടാങ്കര്‍ ലോറികളില്‍ വെളളമെത്തിച്ച് വിതരണം ചെയ്യും. എന്‍എച്ച് കോളനി അമ്പലപ്പടി, ഇളനീര്‍ക്കര, പനയംപറമ്പ്, പട്ടികജാതി കോളനി, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ സഥാപിച്ചിട്ടുളള വാട്ടര്‍ കിയോസ്‌ക്കുകള്‍ നഗരസഭ ആസ്തിയില്‍ ഉള്‍പ്പെടുത്തുന്നതിന് വില്ലേജ് ഓഫിസര്‍ സമര്‍പ്പിച്ച അപേക്ഷ യോഗം അംഗീകരിച്ചു. നഗരസഭയില്‍ തിയേറ്റര്‍ നിര്‍മ്മാണത്തിനായി നല്‍കിയ അപേക്ഷ വീണ്ടും മാറ്റിവെച്ചു.
അംഗീകാരം നല്‍കുന്നതിനായി രൂപവത്കരിച്ച ഉപസമിതി തീരുമാന പ്രകാരമായിരിക്കും അനുമതി നല്‍കുക. നഗരസഭയിലെ വാര്‍ഡ് സഭകള്‍ ഈ മാസം എട്ടു മുതല്‍ 14വരെ നടക്കും. പുതിയ സാമ്പത്തിക വര്‍ഷത്തിലെ വ്യക്തിഗത ആനുകൂല്യത്തിനുളള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനാണിത്. കൗണ്‍സിലര്‍മാരായ യു കെ മ്മദീഷ, ചുക്കാന്‍ ബിച്ചു, പി അബ്ദുറഹിമാന്‍, അഡ്വ. കെ കെ സമദ്, ഇ എം റഷീദ്, സി റാഫി സംസാരിച്ചു.
Next Story

RELATED STORIES

Share it