kozhikode local

വലിയങ്ങാടി കൂലിത്തര്‍ക്കം; വര്‍ധന അംഗീകരിക്കില്ലെന്ന് ഏകോപന സമിതി

കോഴിക്കോട്: വലിയങ്ങാടി മേഖലയിലെ കമ്മാലി പേക്കേഴ്‌സ് വിഭാഗം തൊഴിലാളികളുടെ കൂലി വര്‍ധനവ് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ തീരുമാനമായ കൂലി വര്‍ധനവ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി മേഖലയിലെ അംഗങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികളുടെ യോഗം അറിയിച്ചു.
തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയും ഫുഡ് ഗ്രെയിന്‍സ് മര്‍ച്ചന്റ്‌സ് അസോസിയേഷനും തമ്മിലായിരുന്നു ചര്‍ച്ച. തങ്ങള്‍ക്ക് ഡിമാന്റ് നോട്ടീസു നല്‍കാത്തതിനാല്‍ കൂലി വര്‍ധനവ് തൊഴിലാളികള്‍ക്ക് നല്‍കേണ്ടതില്ലെന്ന് ഏകോപന സമിതി യോഗം തീരുമാനിച്ചു. യൂനിറ്റ് പ്രസിഡന്റ് എംപിഎം കാസിം, ജോസഫ് വലപ്പാട്ട്, സി എം ഷാജു, കെ ആലിക്കോയ, വി പി നാസര്‍, കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it