palakkad local

വര്‍ഷങ്ങള്‍ക്കു ശേഷം ഗ്രാമസഭകളില്‍ ജനപങ്കാളിത്തമേറുന്നു

സി കെ ശശി ചാത്തയില്‍

ആനക്കര:പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗ്രാമ സഭകളില്‍ ജനപങ്കാളിത്തമേറി. വര്‍ഷങ്ങളായി ഗ്രാമ സഭകള്‍ പ്രഹസനമായി തുടരുന്നതിനിടയിലാണ് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഗ്രാമസഭകളില്‍ ജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അയല്‍ സഭകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായി ഓരോ വാര്‍ഡുകളില്‍ ജനസംഖ്യ അനുസരിച്ച് അയല്‍സഭകള്‍ രൂപീകരിക്കുന്ന ഓരോ അയല്‍ സഭകളിലും 100 കൂടുംബങ്ങളുണ്ട്.
ഇതില്‍ കണ്‍വീനര്‍ ചെയര്‍മാന്‍ അടക്കം മുള്ളവരും ബാക്കി പതിനൊന്ന് അംഗങ്ങളുളള എക്‌സിക്യൂട്ടീവ് കമ്മിറ്റികളും രൂപീകരിച്ച ശേഷമാണ് ഇപ്പോള്‍ ഗ്രാമസഭകള്‍ നടക്കുന്നത് അതാത് ഗ്രാമസഭകളില്‍ ഇത്തരത്തിലുളള ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കണമെന്ന് വന്നതോടെ ഗ്രാമ സഭകളില്‍ ജന പങ്കാളിത്തം ഏറാന്‍ കാരണമായി.അതാത് അയല്‍സഭകളില്‍ ആ പ്രദേശങ്ങളിലെ പ്രശ്‌നങ്ങളും ആനുക്യൂല്യങ്ങള്‍ക്ക് അര്‍ഹരായവരെയും കണ്ടെത്തി ഗ്രാമ സഭകളില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പ്രകാരമാണ് ഔരോ വാര്‍ഡുകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.ഇത്തരത്തില്‍ ്‌യല്‍കൂട്ടങ്ങളില്‍ അംഗീകരിച്ച ആവശ്യങ്ങള്‍ക്ക് മാത്രമെ ഗ്രാമ സഭകളില്‍ അംഗീകാരം ലഭിക്കുനന്നുളളും ഇത് മൂലം വര്‍ഡുകളിലെ അര്‍ഹരായവരെ കണ്ടെത്തുവാനും ഇവര്‍ക്ക് വേണ്ട ആനുക്യൂല്യങ്ങള്‍ ലഭ്യമാകുന്നതിനും സാധിക്കുന്നു.ഇത്തരത്തില്‍ രൂപീകൃതമായ അയല്‍കൂട്ടങ്ങളില്‍ നിന്ന് വാര്‍ഡിലേക്കുളള വര്‍ക്കിംങ്ങ് ഗ്രൂപ്പ് രൂപീകരിക്കുന്നു.
ചെയര്‍മാന്‍,കണ്‍വീനര്‍, അടക്കമുളള 25 അംഗങ്ങളെ തിരെഞ്ഞടുക്കുകയും ചെയ്തു.ഈ വാര്‍ഡിലെ മെമ്പറാണ് ഇതിന്റെ ചെയര്‍മാന്‍. ഇത്തരത്തിലുളള നടപടി ഗ്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഇപ്പോള്‍ ഗ്രാമസഭകള്‍ ചേരുന്നത് അതിനാല്‍ ഗ്രാമസഭകളില്‍ ജനകീയ പങ്കാളിത്തം വര്‍ദ്ധിക്കാന്‍ കാരണമായി. നേരത്തെ ഗ്രമലഭകള്‍ വിളിച്ചാല്‍ വര്‍ഡ് മെംമ്പര്‍,പ്രസിഡന്റ്അംഗന്‍വാടി, സി.ഡി.എസ് എന്നിവരാണ് ആകെ പങ്കെടുക്കാറെ അതില്‍ നിന്ന് വന്‍മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിട്ടുളളത്. കപ്പൂര്‍ പഞ്ചായത്തിലെ രണ്ടാം വര്‍ഡ് ഗ്രാമ സഭ പറക്കുളത്ത് ചേര്‍ന്നു പ്രസിഡന്റ് സിന്ധു ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സ്മിത, അധ്യക്ഷതവഹിച്ചു. തൃത്താലഎംഎല്‍എ വിടിബല്‍റാം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബാലക്ൃഷ്ണന്‍, പഞ്ചായത്ത് അംഗം നൂറുല്‍ അമീന്‍, രേഖ എന്നിവര്‍പ്രസംഗിച്ചു.
Next Story

RELATED STORIES

Share it