ernakulam local

വര്‍ഷങ്ങള്‍ക്കു ശേഷം കെതക്കോട് പാടത്തും നെല്‍ക്കതിര്‍ വിളയും

മൂവാറ്റുപുഴ: വര്‍ഷങ്ങളായി തരിശു കിടന്ന കൈതക്കോട് പാടശേഖരത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കി. പായിപ്ര പഞ്ചായത്ത് 21 ാം വാര്‍ഡിലെ ആഞ്ജനേയ സംഘകൃഷിയുടെ നേതൃത്വത്തിലാണ് 15 വര്‍ഷമായി  തരിശായി കിടന്നിരുന്ന മുല്ലശേരിപ്പടി, വിളക്കുമറ്റം പ്രദേശത്തെ കൈതക്കോട് പാടത്ത് രണ്ടേക്കറില്‍ ഞാറ് നട്ട് നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ തരിശ് കൃഷിഭൂമി കണ്ടെത്തി കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കി നെല്‍കൃഷി പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് മുന്‍കൈയെടുത്താണ് തരിശ് പാടങ്ങളില്‍  നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇതേ വാര്‍ഡിലെ തൃക്കളത്തൂര്‍ പാടശേഖരത്തിലെ ഒരേക്കര്‍ സ്ഥലത്തും കൃഷിയിറക്കിയിരുന്നു. നെല്‍കൃഷിയുടെ ഉദ്ഘാടനം പാടത്ത് ഞാറ് നട്ട് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം എം സി വിനയന്‍, എല്‍ദോ വര്‍ഗീസ്, സുജാത രാജേന്ദ്രന്‍, ടി എ ജയപ്രകാശ്, രഞ്ജിത് ജോര്‍ജ്, പി ഡി ജോര്‍ജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it