വര്‍ഷകാല സമ്മേളനം: തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രിസഭാ കമ്മിറ്റി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്നു ചേരും. സമ്മേളനം ജൂലൈ 18നു തുടങ്ങി ആഗസ്ത് 13ന് അവസാനിക്കുമെന്നാണു സൂചന. രാജ്യസഭയില്‍ 45ഉം ലോക്‌സഭയില്‍ അഞ്ചും ബില്ലുകളാണു വര്‍ഷകാല സമ്മേളനത്തിന്റെ പരിഗണന കാത്തുകിടക്കുന്നത്. ജിഎസ്ടി ബില്ലാണു രാജ്യസഭയില്‍ പരിഗണനയ്‌ക്കെത്തുന്നവയില്‍ പ്രധാനം.
Next Story

RELATED STORIES

Share it