വര്‍ധിപ്പിച്ച ശമ്പളം നല്‍കുന്നില്ല ഗസ്റ്റ് അധ്യാപകര്‍ സമരത്തിലേക്ക്

പി വി മുഹമ്മദ് ഇഖ്ബാല്‍

കോഴിക്കോട്: പ്രതിദിനം 1750 രൂപയാക്കി ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിട്ടും ലഭിക്കാത്തതിനാല്‍  സമരത്തിനിറങ്ങുന്നു. ഇതോടെ സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം മുടങ്ങുമെന്ന് ആശങ്കയിലായിരിക്കയാണ്.
2017 മാര്‍ച്ച് ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെ കോളജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോളജിലെ സ്ഥിരം അധ്യാപകരുടെ ജോലിഭാരം തന്നെയാണ് ഗസ്റ്റ് അധ്യാപകര്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. 2012ലായിരുന്നു ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നത്. പിന്നീട് ഇപ്പോഴാണ് 25,000 രൂപയില്‍ നിന്ന് 40,000 രൂപയിലധികമായി ശമ്പളം വര്‍ധിച്ചിരിക്കുന്നത്.
വര്‍ധിപ്പിച്ച ശമ്പള ബില്ലുമായിവിദ്യാഭ്യാസ ഓഫിസുകളില്‍ ചെല്ലുന്ന അധ്യാപകരെ ബില്ല് ഒപ്പിട്ടുകൊടുക്കാതെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. വിവിധ ജില്ലകളില്‍ റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസും അഡീഷനല്‍ ഡയറക്ടറുടെ ഓഫിസും പരസ്പരം കുറ്റപ്പെടുത്തി അധ്യാപികമാര്‍ ഉള്‍െപ്പടെയുള്ളവരെ തിരിച്ചയക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.നേരത്തേ മണിക്കൂറിന് 500 രൂപയായിരുന്ന ശമ്പളമാണ് ഇപ്പോള്‍ ഒരു ദിവസം 1750 രൂപയായി വര്‍ധിച്ചിരിക്കുന്നത്. ഉത്തരവ് നടപ്പാക്കാതെ ശമ്പളം തടഞ്ഞുവച്ചിരിക്കുന്ന കോളജ് പ്രിന്‍സിപ്പല്‍മാരുടെയും  വിദ്യാഭ്യാസ ഓഫിസുകളുടെയും നടപടിക്കെതിരേ  മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനുംപ്രത്യക്ഷ സമരപരിപാടികള്‍ നടത്താനുമാണ് അധ്യാപകരുടെ തീരുമാനം.
Next Story

RELATED STORIES

Share it