Idukki local

വര്‍ധിപ്പിച്ച കൂലിയില്ല: മുഖ്യമന്ത്രിയും ട്രേഡ് യൂനിയനുകളും കബളിപ്പിച്ചെന്ന്

ഇടുക്കി: തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവ് അനുവദിക്കാനാവില്ലെന്ന് തോട്ടം ഉടമകള്‍ തീരുമാനമെടുത്തോടെ തോട്ടം മേഖല വീണ്ടും അനിശ്ചിതത്വത്തിലേക്ക്.
മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും ട്രേഡ് യൂനിയനുകളും എല്ലാവരെയും കബളിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ക്കാണ് ഇതിന്റെ പൂര്‍ണഉത്തരവാദിത്വമെന്നും പൊമ്പിളൈ ഒരുമൈ നേതാക്കള്‍ ആരോപിച്ചു.
തൊഴിലാളികള്‍ ഇപ്പോള്‍ അനാഥരായ അവസ്ഥയിലാണെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ കബളിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
വീണ്ടും സമരത്തിനിറങ്ങേണ്ട സാഹചര്യമാണ്.എന്നാല്‍ പണിമുടക്കിനിറങ്ങില്ലെന്നും പുതിയ സമരമുറകള്‍ മെനയുമെന്നും പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി പറഞ്ഞു. മൂന്നാറില്‍ ഇനി സമരം നടത്തില്ല. സമരം നടത്തേണ്ട സാഹചര്യം ഉണ്ടായാല്‍ അത് സെക്രട്ടറിയേറ്റിനു മുന്നിലായിരിക്കും.
മൂന്നാറില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന സമരത്തിനെത്തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബര്‍ 14ന് നടന്ന പിഎല്‍സി യോഗത്തിലാണ് തൊഴിലാളികളുടെ ദിവസ വേതനം 301 രൂപയായി ഉയര്‍ത്തി ഒത്തുതീര്‍പ്പായത്.
Next Story

RELATED STORIES

Share it