kasaragod local

വര്‍ത്തമാനകാല സാഹചര്യത്തില്‍ തേജസ് നിര്‍വഹിക്കുന്നത് ചരിത്രപരമായ ദൗത്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തൃക്കരിപ്പൂര്‍: രാജ്യത്തെ വര്‍ത്തമാനകാല സാഹചര്യത്തില്‍ തേജസ് നിര്‍വഹിക്കുന്നത് ചരിത്രപരമായ ദൗത്യമാണെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. തേജസ് തൃക്കരിപ്പൂര്‍ സബ് ബ്യൂറോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടുന്ന ഈ കാലത്ത് വാര്‍ത്തകള്‍ സധൈര്യം പുറത്തുകൊണ്ടുവരുന്ന അപൂര്‍വം പത്രങ്ങളിലൊന്നാണ് തേജസ്. നാടിന്റെ വികസനത്തിനും പത്രം അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് കുതിക്കുന്ന തേജസ് ഇനിയും ഉയരങ്ങളില്‍ എത്തട്ടേയെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ ജനറല്‍സെക്രട്ടറി ഡോ. സി ടി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി രവി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ ജി നൂറുദ്ദീന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി ടി ശാഹുല്‍ഹമീദ്, ടി എം സി ഇബ്രാഹിം, എസ്ഡിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ശരീഫ് പടന്ന, പോപുലര്‍ഫ്രണ്ട് ഏരിയ പ്രസിഡ ന്റ് പി ലിയാഖത്തലി, പി എം ഇസ്്ഹാഖ്, വി പി എം അബ്ദുല്‍ഖാദര്‍ ആയിറ്റി, റഫീഖ് നങ്ങാരത്ത്, അസ്‌ലം ബീരിച്ചേരി, തേജസ് ബ്യൂറോ ഇന്‍ചാര്‍ജ് അബ്ദുര്‍റഹ്്മാന്‍ ആലൂര്‍, റിപോര്‍ട്ടര്‍ എ പി വിനോദ്, എം ടി പി അഫ്‌സല്‍, കെ വി പി സാബിര്‍, കെ വി സുധാകരന്‍, എന്‍ മുകുന്ദന്‍, ശരീഫ് കൂലേരി, ഉറുമീസ് തൃക്കരിപ്പൂര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it