Idukki local

വര്‍ണാഭമായി സ്‌കൂള്‍ പ്രവേശനോല്‍സവം



തൊടുപുഴ: അറിവിന്റെ അക്ഷരമുറ്റത്തേക്ക് നവാഗതരെ സ്വാഗതം ചെയ്തു ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തിന് വര്‍ണ്ണാഭമായ തുടക്കം. താളമേളങ്ങളുടെ അകമ്പടിയോടെ പുതിയ കൂട്ടുകാരെയും അതിഥികളെയും വരവേറ്റ് തോരണങ്ങളാലും വര്‍ണ്ണ അക്ഷരങ്ങളാലും അലങ്കരിച്ച അമരാവതി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇ എസ് ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷയായിരുന്നു. സ്‌കൂളിലെ കലാ അധ്യാപകന്‍ ഹരിലാല്‍ രചനയും സംഗീതവും നിരവഹിച്ച ഒത്തുപഠിക്കാന്‍ ചങ്ങാതി മണിമുത്തുകളാല്‍ ചങ്ങാതി എന്ന ഗാനത്തിന് അനുബന്ധമായി ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകളുമായാണ് പ്രവേശനോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം, പുസ്തകങ്ങല്‍ എന്നിവയുടെ വിതരണവും ഉണ്ടായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജേക്കബ്, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ ചാക്കോ, വാര്‍ഡ് മെമ്പര്‍ മനു വാസുദേവന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍, എസ്.എസ്.എ ഡി.പി.ഒ ജോര്‍ജ്ജ് ഇഗ്‌നേഷ്യസ്, ധന്യ പി വാസു, എം.ഡി മോഹന്‍ദാസ്, ജേക്കബ്, ബെന്നി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
Next Story

RELATED STORIES

Share it