kannur local

വര്‍ണാഭമായി പ്രവേശനോല്‍സവം



കണ്ണൂര്‍: അമ്മയുടെ കൈപിടിച്ചെത്തിയ കുരുന്നുകള്‍ മുമ്പ് കണ്ടിട്ടില്ലാത്ത കൂട്ടുകാരനെ കിട്ടിയപ്പോള്‍ ആദ്യം ഒന്നമ്പരന്നു. പിന്നെ മെല്ലെ അടുത്തൂകൂടി. കളിച്ചും ചിരിച്ചും സമയം പോവുന്നതിനിടെ അമ്മയെ തേടി കരച്ചില്‍. വിളിപ്പാടകലെ അമ്മയുണ്ടെന്നറിഞ്ഞിട്ടും വാവിട്ടു കരഞ്ഞു. മിഠായിയും ബലൂണുകളും പാട്ടും ആട്ടവുമൊന്നും പിന്നെ ഏശിയില്ല. ഒടുവില്‍ അമ്മയുടെ മടിത്തട്ട് ആദ്യത്തെ ക്ലാസ് മുറിയായി. സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ നിറഞ്ഞുനിന്നത് കൗതുകവും അമ്പരപ്പും. മധ്യവേനലവധി കഴിഞ്ഞ് ജില്ലയിലെ വിദ്യാലയങ്ങള്‍ തുറന്നതോടെ പുതിയ അധ്യയനവര്‍ഷം തുടങ്ങി. പ്രവേശനോല്‍സവത്തിന്റെ തിരക്കില്‍ നാടും നഗരവും മുങ്ങി. ആദ്യദിവസത്തെ കണക്കനുസരിച്ച് ഒന്നാം ക്ലാസില്‍ ഇരുപതിനായിരത്തിലേറെ കുട്ടികളെത്തി. വര്‍ണാഭമായ പ്രവേശനോല്‍സവത്തോടെയാണ് കുരുന്നുകളെ അക്ഷരമുറ്റത്തേക്ക് ആനയിച്ചത്. ചിലയിടങ്ങളില്‍ വാദ്യമേളങ്ങളും ബഹുവര്‍ണ റാലികളും സംഘടിപ്പിച്ചും മധുരപലഹാരങ്ങള്‍ നല്‍കിയും കുരുന്നുകളെ വരവേറ്റു. മറ്റു ചില സ്‌കൂളുകളില്‍ അധ്യാപകര്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി. അക്ഷരങ്ങളെഴുതിയ തൊപ്പിയണിഞ്ഞും കടലാസ് കളിപ്പാട്ടങ്ങളും ഏറ്റുവാങ്ങിയും മധുരം നുണഞ്ഞും കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് കാലെടുത്തുവച്ചു. ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം തളിപ്പറമ്പ് കാഞ്ഞിരങ്ങാട് എഎല്‍പി സ്‌കൂളില്‍ സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കെ വി ധനേഷ്, ചലചിത്ര-സീരിയല്‍ താരം ബേബി നിരഞ്ജന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജെയിംസ് മാത്യു എംഎല്‍എ സന്ദേശം നല്‍കി.എടക്കാട്: മൗനത്തുല്‍ ഇസ്‌ലാം എല്‍പി സ്‌കൂളില്‍ പ്രവേശനോല്‍സവം ബത്തയില്‍ മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. അക്ബര്‍ ബത്തയില്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ബാലന്‍, ഫായിസ് തങ്ങള്‍ വസന്ത സംസാരിച്ചു. മമ്മാക്കുന്ന് എല്‍പി സ്‌കൂള്‍ പ്രവേശനോല്‍സവം വിനോദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ ഹബീസും നവീകരിച്ച ക്ലാസ് റൂമിന്റെ ഉദ്ഘാടനം മമ്മാക്കുന്ന്് മഹല്ല് വൈസ് പ്രസിഡന്റ് പി കെ റസീമും നിര്‍വഹിച്ചു. പഞ്ചായത്തംഗം എ സി നസീര്‍ അധ്യക്ഷത വഹിച്ചു.  തലശ്ശേരി: തലശ്ശേരി മണ്ഡലം സ്‌കൂള്‍ പ്രവേശനോല്‍വം തിരുവങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എ എന്‍ ശംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ കോടിയേരി ബാലകൃഷ്ണന്റെ ആശുപതി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ നടന്നു. നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍ അധ്യക്ഷത വഹിച്ചു.  വലിയ മാടാവ് ഗവ. സീനിയര്‍ ബേസിക് സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ സി കെ രേമശന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക്ക് കലണ്ടര്‍ സൗത്ത് എഇഒ പി പി സനകന്‍ പ്രകാശനം ചെയ്തു. കെ പ്രസാദന്‍, കെ അശോകന്‍ സംസാരിച്ചു. എ വി ശൈലജ അധ്യക്ഷത വഹിച്ചു.  വടക്കുമ്പാട് നോര്‍ത്ത് യുപി സ്‌കൂളില്‍ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ കെ രമ്യ ഉദ്ഘാടനം ചെയ്തു. സി ബാലകൃഷ്ണന്‍, പി പി വിനയന്‍, വി സജീഷ് സംസാരിച്ചു. പിണറായി ഗണപതി വിലാസം യുപി സ്‌കൂളില്‍ വാര്‍ഡംഗം അസ്്‌ലം ഉദ്ഘാടനം ചെയ്തു.  തലശ്ശേരി അല്‍ മദ്്‌റസത്തുല്‍ മുബാറക്ക് എല്‍പി സ്‌കൂളില്‍ മുതിര്‍ന്ന കുട്ടികള്‍ നവാഗതരെ മുത്തുക്കുട ചൂടി വരവേറ്റു. ഹരിത പന്തലില്‍ കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും നല്‍കി. പ്രവേശനോത്സവത്തിന്റെ ദൃശ്യാവിഷ്‌കാരവും നടന്നു. വള്ളിക്കുടിലില്‍ പൂമ്പാറ്റയായും കുരുവികളായും അഭിനയിച്ച് വിദ്യാര്‍ഥികള്‍ വള്ളിക്കുടിലില്‍ പാറിനടന്നു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. എം കെ മുഹമ്മദലി, പി വി ബഷീര്‍, ലുബിന റിയാസ്, തഫ്‌ലീം മാണിയാട്ട്, എ കെ സക്കറിയ, പി ഹഷ്‌നി നേതൃത്വം നല്‍കി.ഇരിട്ടി: പേരാവൂര്‍ മണ്ഡലം സ്‌കൂള്‍ പ്രവേശനോല്‍സവം വിളക്കോട് ഗവ. യുപി സ്‌കൂളില്‍ സണ്ണിജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബാബുജോസഫ് അധ്യക്ഷത വഹിച്ചു. ഹൈടെക്  ക്ലാസ് റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സണ്ണിമേച്ചേരിയും പഠന കിറ്റ് വിതരണം എഇഒ വിജയലക്ഷ്മിയും നിര്‍വഹിച്ചു. പി സുരേന്ദ്രന്‍, പി പി മുസ്തഫ, വി മിനി, നൂര്‍ജഹാന്‍, ബിപിഒ എം ഷൈലജ, എം ബിജു, ഒ ഹംസ, ഷീജാവിജയന്‍, കെ രാജു, ഒമ്പാന്‍ മുനീര്‍, വിനോദ്, പ്രധാനധ്യാപകന്‍ പി വി മധുസൂധനന്‍, കെ നാസര്‍ സംസാരിച്ചു. നഗരസഭാതല ഉദ്ഘാടനം ഉളിയില്‍ ഗവ. യൂപി സ്‌കൂളില്‍ ചെയര്‍മാന്‍ പി പി അശോകന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ എം പി അബ്ദുര്‍റഹ്്മാന്‍ അധ്യക്ഷത വഹിച്ചു.  തില്ലങ്കേരി പഞ്ചായത്ത് സ്‌കൂള്‍ പ്രവേശനോല്‍സവം കാവുമ്പടി ഗവ. എല്‍പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ്് പി പി സുഭാഷ്് ഉദ്ഘാടനം ചെയ്തു. കെ വി അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടി മുനീര്‍,തുളസീധരന്‍, പ്രധാനാധ്യാപിക ഗിരിജകുമാരി സംസാരിച്ചു. തില്ലങ്കേരി ഗവ. യുപിഎസില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സി ഷൈമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യൂ സി നാരായണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പ്രശാന്തന്‍ മുരിക്കോളി, പഞ്ചായത്തംഗം എ കെ ശങ്കരന്‍, പിടിഎ പ്രസിഡന്റ് കെ സി സജീവന്‍ സംസാരിച്ചു. തെക്കംപോയില്‍ വാണിവിലാസം എല്‍പി സ്‌കൂളില്‍ പഞ്ചായത്തംഗം പി വി കാഞ്ചന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് റഷീദ് പൂമരം അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it