kasaragod local

വര്‍ണവും പണവും അടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് യുവതി സത്യസന്ധത കാട്ടി

സ്കാഞ്ഞങ്ങാട്: സ്‌കൂട്ടി യാത്രക്കിടെ വീട്ടമ്മയുടെ കൈയില്‍ നിന്നും തെറിച്ച് വീണ സ്വര്‍ണവും പണവും അടങ്ങുന്ന ബാഗ് യുവതി പോലിസിലേല്‍പ്പിച്ച് സത്യസന്ധത കാട്ടി. മാലോം ദിര്‍ഘാസിലെ കുളത്തിങ്കല്‍ പ്ലാവില്‍ ടിനു ഷിജു(34)വാണ് ഹൊസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ ബാഗ് ഏല്‍പിച്ച് മാതൃക കാണിച്ചത്. വേലശ്വരത്തെ നാരായണന്‍ ഭട്ടതിരിപ്പാടിന്റെ ഭാര്യ സുവര്‍ണിനിയുടെ ബാഗാണ് കളഞ്ഞു പോയത്.സുവര്‍ണിനിയും ടിനുവും കാഞ്ഞങ്ങാട്ട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയതായിരുന്നു. സുവര്‍ണിനി മകന്‍ ജയ ശങ്കറിനോടൊപ്പം സ്‌കൂട്ടിയില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ബാഗ് അബദ്ധത്തില്‍ തെറിച്ച് വീഴുകയായിരുന്നു. പിന്നാലെ കാറില്‍ വന്ന ടിനുവിന് ബാഗ് കിട്ടുകയായിരുന്നു. ഉടന്‍ തന്നെ ബാഗ് ഹൊസ്ദുര്‍ഗ് പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ബാഗിനകത്തുണ്ടായിരുന്ന മൊബൈല്‍ ഫോണിലുണ്ടായിരുന്ന നമ്പറിലേക്ക് എസ്‌ഐ വിളിച്ചപ്പോഴാണ് ഉടമസ്ഥയെ തിരിച്ചറിഞ്ഞത്. ബാഗില്‍ നെക്ലെസ്, ചെറിയമാല, ഒരു ജോഡി കമ്മല്‍, 5560 രൂപയും ഉണ്ടായിരുന്നു. ടിനു ഷിജുവിന്റെ സത്യസന്ധതയില്‍ എസ്‌ഐ സന്തോഷ് കുമാറും മറ്റ് പോലിസ് ഉദ്യോഗസ്ഥന്മാരും അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it