kozhikode local

വര്‍ണങ്ങളുടെ ഒറ്റമരച്ചോട്ടില്‍...

കോഴിക്കോട്: വിവിധ തരം കാന്‍വാസുകള്‍ ,വിവിധ തരം കാഴ്ചകള്‍... വര്‍ണങ്ങളുടെ ഒറ്റമരചോടൊരുക്കി ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയിലെ ‘ഒറ്റ മര ചോട്ടില്‍’ ചിത്രപ്രദര്‍ശനം .സൗഹൃദത്തിന്റെ കണ്ണികളില്‍ വിളക്കി ചേര്‍ക്കപ്പെട്ട 36 അംഗ വരകൂട്ടത്തിന്റേതാണ് പ്രദര്‍ശനം. കവയിത്രി ആര്യാഗോപി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 13ന് പ്രദര്‍ശനം സമാപിക്കും. ചിത്രകാരന്‍ സജി അയ്യമ്പിള്ളി ക്യൂറേറ്ററായ പ്രദര്‍ശനത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളോടൊപ്പം ടി എ സത്യപാല്‍, ടോ ജെ വട്ടക്കുഴി, ദാമോദരന്‍ നമ്പിടി, സലിം എ കെ, ഒ സുന്ദര്‍, സി കെ സനം, കെ സുധീഷ്, കെ വേണു, തോലിന്‍സുരേഷ്, സിന്ധു ദിവാകരന്‍, കെ സി മഹേഷ്, എം ബി അപ്പുക്കുട്ടന്‍, രഞ്ജിത്ത് ലാല്‍, കെ എ ബെന്നി, താജ് ബക്കര്‍, സുനില്‍ അശോകപുരം, ബബിത രാജീവ്, വിന്‍സന്‍ പൂക്കായ്, പി ജെ ബിനോയ്, ജി എസ് സ്്മിത, ടി ആര്‍ ഉദയകുമാര്‍, ബിന്ദി രാജഗോപാല്‍, അനീഷ് നെട്ടയം, രാജു ശിവരാമന്‍, സതീഷ് ചെറിയനാടന്‍, കമല്‍ കാഞ്ഞിലന്‍, അനില്‍ ദയാനന്ദ്, സുധീഷ് കോട്ടേമ്പ്രം, എം എന്‍ മിനിമോള്‍, സജിത്ത് പനക്കല്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
കോഴിക്കോട്: ലളിതകലാ ആര്‍ട് ഗ്യാലറിയില്‍ വി രാധാകൃഷ്ണന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി. ബാങ്ക് മെന്‍സ് ക്ലബ്ബാണ് മുന്‍ ബാങ്കുദ്യോഗസ്ഥനായ വി രാധാകൃഷ്ണന്റെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 1975 അദ്ദേഹം വരച്ച ഗാന്ധിജിയുടെ ഛായചിത്രം മുതല്‍ 2018 വരെയുള്ള 31 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ചിത്രകാരനും എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ സഹോദരന്‍ ഉണ്ണികൃഷ്ണനും പ്രദര്‍ശനത്തില്‍ അദ്ദേഹത്തിന് കൂടെയുണ്ട്.
കോഴിക്കോട്: യുവ ചിത്രകാരന്‍മാരായ അഞ്ജു, അശ്വഥ് എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ലളിതകലാ ആര്‍ട് ഗ്യാലറിയില്‍ വിജു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാരാട്പറമ്പ് സ്വദേശിനിയായ അഞ്ജു അധ്യാപകവൃത്തി ഉപേക്ഷിച്ച് ഇപ്പോഴും മുഴുവന്‍ സമയം ചിത്രരചനയിലാണ്. യുവ ചിത്രകാരനും അത്തോളി സ്വദേശിയുമായ അശ്വത്ഥ് ചിത്രകലയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. പ്രദര്‍ശനം 12 ന് സമാപിക്കും.
Next Story

RELATED STORIES

Share it