വര്‍ഗീസ് കുര്യന്റെ 94ാം പിറന്നാളില്‍ ഗൂഗഌന്റെ പ്രത്യേക ഡൂഡ്ല്‍

മുംബൈ: ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യന്റെ 94ാം പിറന്നാള്‍ ദിനമായ ഇന്നലെ പുതിയ ഡൂഡ്ല്‍ ഒരുക്കി ഗൂഗ്ള്‍ കുര്യനു പ്രണാമമര്‍പ്പിച്ചു. പാലുല്‍പാദനരംഗത്ത് ഏറെ പിറകിലായിരുന്ന ഇന്ത്യയെ ഈ രംഗത്ത് പ്രധാനപ്പെട്ട രാജ്യമാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് മലയാളിയും കോഴിക്കോട് സ്വദേശിയുമായ വര്‍ഗീസ് കുര്യന്‍. ഗുജറാത്തില്‍ കുര്യന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ധവളവിപ്ലവം പാലുല്‍പാദനത്തില്‍ യുഎസിനെ കടത്തിവെട്ടാനുള്ള ശേഷി ഇന്ത്യക്ക് നേടിക്കൊടുത്തു.
അമൂല്‍ എന്ന ഇന്ത്യന്‍ ബ്രാന്‍ഡിനെ ലോകവിപണിയിലെത്തിക്കുന്നതിലും കുര്യന്‍ പ്രധാന പങ്കുവഹിച്ചു.അമൂലിന്റെ വിജയത്തെത്തുടര്‍ന്ന് കുര്യനെ നാഷനല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ചു. മാഗ്‌സസെ, പത്മശ്രീ, പത്മഭൂഷണ്‍, വേള്‍ഡ് ഫുഡ് പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയ കുര്യനെ 1999ല്‍ രാജ്യം പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2012ല്‍ ഗുജറാത്തില്‍ 90ാം വയസ്സിലാണ് കുര്യന്‍ അന്തരിച്ചത്.
Next Story

RELATED STORIES

Share it