Pathanamthitta local

വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നു: കോണ്‍ഗ്രസ്

പത്തനംതിട്ട: കുമ്പനാട് ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ഗേറ്റ് തകര്‍ത്തത് ബിജെപി നേതൃത്വത്തില്‍ സിഐടിയു ടാക്‌സി െ്രെഡവേഴ്‌സ് യൂനിയന്‍ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണെന്ന് ഡിഡിസി പ്രസിഡന്റ് ബാബു ജോര്‍ജും, ജനറല്‍ സെക്രട്ടറി ശ്യാംകുരുവിളയും ആരോപിച്ചു. ഒന്നിന് രാവിലെ 10ന്  ചര്‍ച്ച് ഓഫ് ഗോഡ് സഭ തിരുവല്ല മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ എതിര്‍കക്ഷിയാണ് സിഐടിയു ടാക്‌സി െ്രെഡവേഴ്‌സ് യൂനിയന്‍ സെക്രട്ടറി. ഒന്നരവര്‍ഷം മുമ്പ് നാശംസംഭവിച്ച സഭയുടെ മതില്‍ പുനരുദ്ധരിക്കുന്നതിന് ശ്രമിച്ചപ്പോള്‍ അതിന് തടസം നിന്നതും, കെട്ടിയ മതില്‍ പൊളിച്ചു കളഞ്ഞതും ആരോപണ വിധേയനായ യൂനിയന്‍ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു. സമാധാനപരമായി ജനങ്ങള്‍ അധിവസിക്കുന്ന കുമ്പനാട് പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുവാന്‍ സിപിഎം, ബിജെപി ബോധപൂര്‍വ്വമായശ്രമം നടത്തുന്ന നടപടി അവസാനിപ്പിക്കണമെന്നും ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ബാബു ജോര്‍ജ് ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുക്കു സായിപ്പാണ് ചര്‍ച്ച് ഓഫ് ഗോഡ് കേന്ദ്രസഭ കുമ്പനാട് സ്ഥാപിച്ചത്. ഗേറ്റ് തകര്‍ത്തത്തില്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ ഡെവലപ്‌മെന്റ് ദേശീയ ചെയര്‍മാന്‍ പാസ്റ്റര്‍ അജു മാത്യു ജേക്കബ്, ദേശീയ പ്രസിഡന്റ് എം പി തോമസ്, ജനറല്‍ സെക്രട്ടറി ബാബു പറയത്തുകാട്ടില്‍ പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it