വര്‍ഗീയ രാഷ്ട്രീയം രാക്ഷസീയമെന്ന്തെളിയുന്നു: പോപുലര്‍ ഫ്രണ്ട്

ന്യൂദല്‍ഹി: വര്‍ഗീയ രാഷ്ട്രീയത്തിന്റെ രക്ഷാധികാരികള്‍ വിതച്ചത് അവര്‍ തന്നെ കൊയ്യുന്നുവെന്ന് വര്‍ഗീയ ശക്തികളുടെ ദിനേന വര്‍ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍  ചെയര്‍മാന്‍ കെ എം ശരീഫ് അഭിപ്രായപ്പെട്ടു. ഇതാണ് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ മീഡിയാ ഉപദേഷ്ടാവായിരുന്ന സുധീന്ദ്ര കു ല്‍ക്കര്‍ണിക്ക് നേരെ ഈയിടെയുണ്ടായ ആക്രമണം വ്യക്തമാക്കുന്നത്.രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയത സൃഷ്ടിച്ചെടുത്തവരുടെ കൈകളില്‍ നിന്നും പിടിവിട്ടു പോവുന്നതായാണ് വ്യക്തമാവുന്നത്. സ്വന്തം യജമാനനെ ആക്രമിക്കുന്ന ഭൂതമായി അത് മാറുകയാണ്.

പ്രമുഖരായ നിരവധി എഴുത്തുകാര്‍ തങ്ങളുടെ രചനകളുടെ അംഗീകാരമായി ലഭിച്ച സാഹിത്യ ബഹുമതികള്‍ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാഷ്ട്രം പരാജയപ്പെട്ടതിലുള്ള പ്രതിഷേധം വ്യക്തമാക്കി കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചുനല്‍കിയിരുന്നു. യുക്തിചിന്തകരുടെ മൃഗീയ കൊലപാതകങ്ങള്‍ മുതല്‍ ദാദ്രിയിലെ മുസ്‌ലിമിനെ മര്‍ദ്ദിച്ചു കൊന്നത് വരെ. സ്‌ഫോടനാത്മകമായ ഇത്തരം അന്തരീക്ഷം ശൂന്യതയി ല്‍ നിന്നും വന്നതല്ല, ആസൂത്രിതമായി രൂപപ്പെടുത്തിയതാണെന്ന് ശരീഫ് പറഞ്ഞു. എഴുതുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും പേരി ല്‍ വരെ ഈ രാജ്യത്തെ പൗരന്‍മാര്‍ കൊല്ലപ്പെടാമെന്നത് ദു:ഖകരവും വേദനാജനകവുമാണ്. സത്യം വിളിച്ചുപറയാന്‍ മുന്നോട്ട് വന്ന  സാഹിത്യകാരന്‍മാരെ കെ എം ശരീഫ് അഭിനന്ദിച്ചു. ഫാഷിസത്തിനുള്ള ജനകീയ പ്രതിരോധത്തിന് തീര്‍ച്ചയായും അവര്‍ പ്രോല്‍സാഹനമാവും. ഭരണഘടന പൗരന്‍മാര്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ പ്രതിരോധിക്കാനും വെറുപ്പിന്റെ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം പരാജയപ്പെടുത്താനും ഇന്ത്യയിലെ സമാധാന കാംക്ഷികളായ എല്ലാവരോടും പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it