Alappuzha local

വര്‍ഗീയ ഫാഷിസം: മതേതര വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കണം: കൊടിക്കുന്നില്‍

മാങ്കാംകുഴി: മതേതര ഇന്ത്യക്ക് ഭീഷണിയായ ഫാഷിസത്തെ ഇല്ലായ്മ ചെയ്യാന്‍ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ഫാഷിസത്തെ ചെറുക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന പ്രമേയത്തിന്മേല്‍ കേരള മുസ്‌ലീം യുവജന ഫെഡറേഷന്‍ മാങ്കാംകുഴി നാലുമുക്കില്‍ സംഘടിപ്പിച്ച മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിനു ശേഷം ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന അസഹിഷ്ണുതയെക്കുറിച്ച് രണ്ടുദിവസം ചര്‍ച്ച ചെയ്യേണ്ടതായി വന്നു, അധികാരം കൈയില്‍ കിട്ടിയപ്പോള്‍ മത ന്യൂന പക്ഷങ്ങളെ അടിച്ചമര്‍ത്തി ഭരണഘടനാ വകാശങ്ങളെ ചവിട്ടി മെതിക്കാ ന്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുകയാണന്നും കൊടിക്കുന്നില്‍ പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശങ്ങളെ പോലും അടിച്ചമര്‍ത്തുന്ന ഫാസിസമാണ് നടക്കുന്നത്. അക്രമകാരികളായ കുറ്റവാളിക്കു കൂട്ടുനില്‍ക്കുന്ന സമീപനമാണു പ്രധാനമന്ത്രി മോഡിയുടെതെന്നും തീവ്രഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ആര്‍എസ്എസ് സംഘപരിവാര്‍ ശ്രമം രാജ്യത്തു അനുവദിക്കില്ലന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. കേരള മുസ്‌ലീം യുവജന ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി അധ്യക്ഷത വഹിച്ചു.
കെ.എം.വൈ.എഫ.് സംസ്ഥാന ജനറല്‍ സെക്രട്ടറി കടക്കല്‍ ജുനൈദ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം. എല്‍.സി .സെക്രട്ടറി ടി പി ഗോപാലന്‍, ഗ്രാമ പഞ്ചായത്ത് അംഗം എസ് അഷ്‌റഫ്, എസ് കെ നസീര്‍, പി എം സാലിം, ഷൗക്കത്തലി, എസ് മുജീബ് റഹ്മാന്‍ ചാരുംമൂട്, റജീബ് ഖാന്‍, അര്‍ഷാദ് കബീര്‍, നിസ്താര്‍, നിസാം ചേരാവള്ളി സംസാരിച്ചു.
Next Story

RELATED STORIES

Share it