kozhikode local

വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ശക്തമായി ചെറുക്കണം: ദേശീയ സെമിനാര്‍

കോഴിക്കോട്: ബോധപൂര്‍വം പ്രശ്‌നങ്ങളും പ്രകോപനങ്ങളും സൃഷ്ടിച്ചും അസഹിഷ്ണുത പരത്തിയും വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്താന്‍ ദുഷ്ടശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷ ഐക്യം രൂപപ്പെടുത്താന്‍ മുഖ്യധാരാ മതരാഷ്ട്രീയകക്ഷികളും സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകരും കൂട്ടായ മുറ്റേത്തിന് തയ്യാറാകണമെന്ന്്’സുശക്ത രാഷ്ട്രം സുരക്ഷിതസമൂഹം’ എന്ന പ്രമേയത്തില്‍ മുജാഹിദ് പ്രബോധക സംവിധാനമായ വിസ്ഡം ഇസ്—ലാമിക് ഓര്‍ഗനൈസേഷന്‍ സ്വപ്ന നഗരിയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
വംശഹത്യയുടെ ഭീകരമുഖമായ കഠ് വ വിഷയത്തില്‍ ക്ഷേത്രത്തെയും, ഹൈന്ദവദര്‍ശനങ്ങളെയും അപമാനിച്ച രാജ്യദ്രോഹികള്‍ക്കെതിരെ രാജ്യത്തുടനീളം ഉയര്‍ന്ന് വന്ന പൊതുബോധം വര്‍ഗീയ തീവ്രവാദ ചിന്തകള്‍ പരത്താന്‍ ശ്രമിക്കുന്നവരെ പ്രതിരോധത്തിലാക്കിയിരിക്കുന്നുവെന്ന് ദേശീയ സെമിനാര്‍ വിലയിരുത്തി. രാജ്യത്ത് വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ വിരോധവും, അക്രമ പ്രവര്‍ത്തനങ്ങളും, ജാതി തിരിഞ്ഞുള്ള സംഘര്‍ഷങ്ങളും ആശങ്കാജനകമാണ്. ഈ രംഗത്ത് ഭരണകൂടം കാണിക്കുന്ന തികഞ്ഞ അലംഭാവം പ്രതിഷേധാര്‍ഹമാണ്. ന്യൂഡല്‍ഹി ജാമിയമില്ലിയ സെന്റര്‍ ഫോര്‍ കംപാരിറ്റിവ് റിലീജിയന്‍സ് ഡയറക്ടര്‍ പ്രഫസര്‍ റിസ്—വാന്‍ ഖൈസര്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രഡിഡണ്ട് പി.എന്‍ അബ്ദുലത്തീഫ്മദനി അധ്യക്ഷതവഹിച്ചു. എംപിമാരായ എം കെ രാഘവന്‍, എം ഐ ഷാനവാസ് എന്നിവര്‍ മുഖ്യാതിഥികളായി. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റസിഡന്റ് ഡോക്ടര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ഹര്‍ജിത്—സിംഗ് ബാട്ട്യ, ജെഎന്‍യു മുന്‍ സറ്റുഡന്റ്—സ് യൂണിയന്‍ പ്രസിഡന്റ് മോഹിദ് കുമാര്‍ പാണ്ഡെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്—ലാഹി സെന്റര്‍ കോ ഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസ്സലാം വിഷയാവതരണം നടത്തി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂല്‍, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, ഡോ. പി പി നസീഫ് സെമിനാറില്‍ സംസാരിച്ചു. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ സലഫി മുഖ്യ പ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it