kannur local

വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്ന പ്രചാരണം തിരിച്ചടിയായെന്ന് ലീഗ്

കണ്ണൂര്‍: വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്ന വിധത്തില്‍ സിപിഎം-ബിജെപി കക്ഷികള്‍ വ്യാപകമായി പ്രചാരണം നടത്തിയതും എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടികള്‍ പരസ്യമായി എല്‍ഡിഎഫിനോടൊപ്പം നിന്നതുമാണ് ജില്ലയിലെ രണ്ട് സീറ്റുകള്‍ യുഡിഎഫിന് നഷ്ടപ്പെടാന്‍ കാരണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
അതേസമയം, അഴീക്കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വികസന മുന്നേറ്റത്തിന്റെയും മതനിരപേക്ഷ നിലപാടുകളുടെയും അടിസ്ഥാനത്തില്‍ ലീഗ് സ്ഥാനാര്‍ഥി മെച്ചപ്പെട്ട വിജയം കരസ്ഥമാക്കിയെന്നു യോഗം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ചേര്‍ന്ന ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും പോഷക സംഘടന ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗത്തില്‍ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, കെ വി മുഹമ്മദ് കുഞ്ഞി, ജില്ലാ ഭാരവാഹികളായ വി പി വമ്പന്‍, പെരിങ്ങോം മുസ്തഫ, അഡ്വ. എസ് മുഹമ്മദ്, എന്‍ എ അബൂബക്കര്‍, പി ഒ പി മുഹമ്മദലി ഹാജി, യു വി മൂസ ഹാജി, അഡ്വ. കെ എ ലത്തീഫ്, അഡ്വ. പി വി സൈനുദ്ദീന്‍, അന്‍സാരി തില്ലങ്കേരി, അഡ്വ. കെ മുഹമ്മദലി, അശ്‌റഫ് ഹാജി കാട്ടാമ്പള്ളി, എം പി മുഹമ്മദലി, സി കെ മുഹമ്മദ്, ഇ പി ശംസുദ്ദീന്‍, എ കെ ആബൂട്ടി ഹാജി, എന്‍ എ റഫീഖ്, കെ കെ അബ്ദുര്‍റഹ്മാന്‍, എസ് എ ശുക്കൂര്‍ ഹാജി, ഗഫൂര്‍ മാട്ടൂല്‍, സി അബ്ദുല്ല, പി വി നൗഷാദ്, സി പി വി അബ്ദുല്ല, ഇബ്രാഹീം കുട്ടി തിരുവട്ടൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it