kozhikode local

വര്‍ഗീയ-അക്രമരഹിത കലാലയത്തിനായി കെഎസ്‌യു

കോഴിക്കോട്: രാജ്യത്തെ മതേതര-ജനാധിപത്യ മുന്നേറ്റത്തിന് കരുത്തു പകരാനും വര്‍ഗീയ-അക്രമരഹിത കലാലയത്തിന് ആഹ്വാനം ചെയ്തും കെഎസ്‌യു ജില്ലാ കമ്മിറ്റി മൂന്ന് ദിവസമായി എലത്തൂര്‍ എരഞ്ഞിക്കല്‍ വലിയ തുരുത്തിയില്‍ സംഘടിപ്പിച്ച നേതൃപരിശീലന ക്യാംപ്-ദിശ 2018ന് സമാപനം. ക്യാംപസുകളില്‍ എസ്എഫ്‌ഐയുടെ കയ്യൂക്ക് രാഷ്ട്രീയവും എബിവിപിയും ക്യാംപസ് ഫ്രണ്ടും നടപ്പാക്കുന്ന വര്‍ഗീയ രാഷ്ട്രീയവും പ്രതിരോധിക്കാന്‍ ശക്തമായ ക്യാംപയിന് കെഎസ യു തയ്യാറാവുമെന്ന് ക്യാംപ് പ്രഖ്യാപിച്ചു.  മാധ്യമ പ്രവര്‍ത്തകന്‍ കെ പി മോഹനന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍, സെക്രട്ടറി അഡ്വ. കെ പ്രവീണ്‍ കുമാര്‍, എന്‍എസ്‌യു ഭാരവാഹികളായ രാഹുല്‍ മാങ്കൂട്ടം, എബിന്‍ വര്‍ക്കി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജഷീര്‍ പളളിവയല്‍, വി പി റഷീദ് ,ജില്ലാ വൈസ് പ്രസിഡന്റ് പി പി റമീസ് സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി മനസ്സിനെ കാര്‍ന്നു തിന്നുന്ന വര്‍ഗീയതയും ലഹരിയും കലാലയങ്ങളില്‍ നിന്ന് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് അഭിജിത്ത് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ അധ്യക്ഷത വഹിച്ചു . ഡിസിസി പ്രസിഡന്റ്അഡ്വ. ടി സിദ്ദീഖ് ,ക്യാംപ് ഡയറക്ടര്‍ പി ടി ഉമാനാഥ്, ടി ടി ജയദേവന്‍, സുരേഷ് മൊകവൂര്‍, ജീവന്‍ സംസാരിച്ചു ., വി സമീജ ്, ജിതേഷ് മുതുകാട്, ജെയ്—സല്‍ അത്തോളി,പി പി നൗഷീര്‍, ഐ പി രാജേഷ്, ആര്‍ ഷഹിന്‍, വി പി ദുല്‍കിഫില്‍, ജെറില്‍ ബോസ്
Next Story

RELATED STORIES

Share it