thrissur local

വര്‍ഗീയത മതങ്ങളുടെ അടിസ്ഥാനങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

തൃശൂര്‍: വര്‍ഗീയത മതങ്ങളുടെ അടിസ്ഥാനങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും വിദ്വേഷവും പകയും ഇല്ലാത്തതാണ് മതമെന്നും പ്രമുഖ മുസ്ലീം മതപണ്ഡിതനും പ്രഭാഷകനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.
തൃശൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വ്യക്തിയുടേയും രാജ്യത്തിന്റേയും സമുദായത്തിന്റേയും സ്വാര്‍ഥതയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. മതങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കുകയും പരസ്പരം അറിയാനുള്ള വേദികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രഭാത് അധ്യക്ഷത വഹിച്ചു. മന്ത്രി വി എസ് സുനില്‍കുമാര്‍, കെ രാജന്‍ എം.എല്‍.എ, ബിഷപ്പുമാരായ മാര്‍ മിലിത്തിയോസ്, മാര്‍ ഔഗിന്‍ എപ്പിസ്‌കോപ്പ, മുന്‍ നിയമസഭാ സ്പീക്കര്‍മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, കെ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, എം എം വര്‍ഗ്ഗീസ്, യു പി ജോസഫ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ.എം മാധവന്‍കുട്ടി, ബാലചന്ദ്രന്‍ വടക്കേടത്ത്, ജയരാജ് വാര്യര്‍, എസിപി രാജു, വിവിധ പള്ളി കമ്മിറ്റി ഭാരവാഹികളായ ബാസിത്ത്, ഹയാത്ത് ഖാന്‍, സിയാദ്, ആര്‍ എം അന്‍സാരി, പി യു അലി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം വി വിനീത സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it