Flash News

വര്‍ഗീയതക്കിടയാക്കുമെന്ന്; സലിംകുമാറിന്റെ സിനിമയില്‍ നിന്ന് പശുവിനെ വെട്ടിമാറ്റി സെന്‍സര്‍ബോര്‍ഡ്

വര്‍ഗീയതക്കിടയാക്കുമെന്ന്; സലിംകുമാറിന്റെ സിനിമയില്‍ നിന്ന് പശുവിനെ വെട്ടിമാറ്റി സെന്‍സര്‍ബോര്‍ഡ്
X
തിരുവനന്തപുരം: സലിംകുമാറിന്റെ സിനിമയില്‍ നിന്ന് പശുവിനെ വെട്ടിമാറ്റി സെന്‍സര്‍ബോര്‍ഡ്. 'ദൈവമേ കൈതൊഴാം കെ. കുമാറാകണം' എന്ന സിനിമയില്‍ നിന്നും പശു വരുന്ന ഒരു രംഗം സെന്‍സര്‍ബോര്‍ഡ് വെട്ടിമാറ്റിയതായി സലിംകുമാര്‍ പറഞ്ഞു.



പശു  വര്‍ഗീയതക്കിടയാക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ഒരു തരത്തിലും വിവാദമാകാത്ത രംഗമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയത്. സെന്‍സര്‍ ബോര്‍ഡിനെ വെല്ലുവിളിച്ച് കോടതിയില്‍ പോയാല്‍ ചിത്രത്തിന്റെ റിലീസ് വൈകും. അതുകൊണ്ട് മാത്രം ആ രംഗം അണിയറ പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയെന്നും സലിംകുമാര്‍ പറഞ്ഞു.
ചെറുപ്പം മുതല്‍ വീട്ടില്‍ പശുവിനെ വളര്‍ത്തുന്ന തനിക്ക് തന്നെ ഈ ഗതി വന്നുവല്ലോ എന്നും ഒന്നിനെയും വിമര്‍ശിക്കാന്‍ പറ്റാത്ത സാഹചര്യമാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയറാം നായകനായ ചിത്രം ഇന്ന് തിയറ്ററുകളിലെത്തി.അനുശ്രീയാണ് നായിക. നെടുമുടി വേണു, സുരഭി, ശ്രീനിവാസന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, മഞ്ജു, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
Next Story

RELATED STORIES

Share it