thiruvananthapuram local

വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ വികസനം മാസ്റ്റര്‍ പ്ലാനിലൊതുങ്ങി

വര്‍ക്കല: വര്‍ക്കല ശിവഗിരി മാതൃകാ റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ അവഗണിക്കപ്പെടുന്നു. സ്റ്റേഷന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി 2015 മാര്‍ച്ചിലാണ് ഡിആര്‍എം ഉള്‍പ്പടെ 10 അംഗ ഉദ്യോഗസ്ഥ സംഘം ഇവിടം സന്ദര്‍ശിച്ചത്.
മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണവും സാങ്കേതിക സംവിധാനവുമുള്‍പ്പടെയുള്ള വികസനം സാധ്യമാക്കുമെന്നായിരുന്നു റെയില്‍വേ ഡിവിഷനല്‍ മാനേജറുടെ വാഗ്ദാനം.
റെയില്‍വേയുടെ ഔദ്യോഗിക നിര്‍വഹണത്തിനും സിഗ്നല്‍ സംവിധാനങ്ങള്‍ക്കും വേണ്ട ആധുനിക ക്രമീകരണങ്ങളോടു കൂടിയ ഓഫിസ് മുറികള്‍, വിഐപി ലോഞ്ച്, ക്ലോക്ക് റൂം, ബാത്ത് അറ്റാച്ഡ് ടോയ്‌ലറ്റ്, വിശ്രമമുറികള്‍, അപ്പര്‍ക്ലാസ് വെയിറ്റിങ് ഹാള്‍, പാര്‍ക്കിങ് സംവിധാനം, ആര്‍പിഎഫ് ഔട്ട് പോസ്റ്റ്, പ്ലാറ്റ് ഫോം റൂഫ് എക്സ്റ്റന്‍ഷന്‍ തുടങ്ങിയവയാണ് മാസ്റ്റര്‍ പ്ലാനിലുണ്ടായിരുന്നത്.
എംപി, എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനങ്ങള്‍ നടന്നത്. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും റെയില്‍വേയുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാവുന്നില്ല.
Next Story

RELATED STORIES

Share it