thiruvananthapuram local

വര്‍ക്കല ബസ് സ്‌റ്റേഷന്‍ തകര്‍ച്ചയില്‍; നടപടി കൈക്കൊള്ളാതെ നഗരസഭ

വര്‍ക്കല: നഗരസഭയുടെ അധീനധയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റ് തകര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ നഗരസഭാ അധികൃതര്‍ തയാറാവുന്നില്ലെന്ന് പരാതി.
2003 ല്‍ നഗരസഭ ഭരിച്ചിരുന്ന യുഡിഎഫാണ് റെയില്‍വേ സ്റ്റേഷന് മുന്നിലുള്ള ഒരേക്കര്‍ എണ്‍പത്തിയഞ്ച് സെന്റ് ഭൂമിയില്‍ മുനിസിപല്‍ സ്റ്റാന്റ്, ഷോപ്പിങ് കോംപ്ലക്‌സ്, ടാക്‌സി - ഓട്ടോ സ്റ്റാന്റ് ഉള്‍പ്പടെ ബൃഹത്ത് പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതിയുടെ പ്രാരംഭം എന്ന നിലയില്‍ 2003 ഡിസംബര്‍ എട്ടിന് എംപിയായിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍ ഇതിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. തുടര്‍ന്ന് ഭാഗീകമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി തിരക്കിട്ട് ഉദ്ഘാടനം ചെയ്യുകയാണുണ്ടായത്.
ഇതുമൂലം യാത്രകള്‍ക്കും സ്വകാര്യ ബസ്സുകളടക്കമുള്ളവര്‍ക്കും സ്റ്റാന്റിന്റെ ഗുണഫലം ഇനിയും ലഭിച്ചിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ പ്രവര്‍ത്തനം നടന്നിട്ടില്ല. സ്റ്റാന്റിലെ വെയിറ്റിങ് ഷെഡും ഇവിടേക്കുള്ള പ്രധാന പാതയും തകര്‍ന്നിട്ട് നാളുകളായി. പ്രതല നിരപ്പില്ലാതെ കുണ്ടും കുഴിയുമായ സ്റ്റാന്റിനുള്ളില്‍ കയറാന്‍ പലപ്പോഴും ബസ് ജീവനക്കാര്‍ മടിക്കുന്നു.
മേല്‍ നോട്ടത്തിന് ഹോം ഗാര്‍ഡിന്റെ സാന്നിധ്യമുള്ളതുകൊണ്ട് മാത്രമാണ് ബസ്സുകള്‍ ഇതിനുള്ളില്‍ കയറുന്നതത്രെ. ഇവിടെയുള്ള ഓട്ടോ - ടാക്‌സി ഷെഡില്‍ ഒരൊറ്റ വാഹനം പോലും പാര്‍ക്ക് ചെയ്യുന്നില്ല.
വര്‍ക്കല നഗരസഭയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി അധികാരത്തില്‍ വന്നതോടെ സ്റ്റാന്റിലെ നിലവിലുള്ള ശോച്യാവസ്ഥ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രികര്‍.
Next Story

RELATED STORIES

Share it