Flash News

വര്‍ക്കല കൊലപാതകം; ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം

വര്‍ക്കല കൊലപാതകം; ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം
X
court

തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ അയിരൂര്‍ ശിവപ്രസാദിനെ വധിച്ച കേസില്‍ ഡിഎച്ച്ആര്‍എം സംസ്ഥാന നേതാക്കളടക്കം ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. പ്രതികള്‍ 2,85,000 രൂപ പിഴയടക്കണം. ആറുലക്ഷം രൂപ ശിവപ്രസാദിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.

ഇന്നലെ കേസില്‍ ആറുപേരെ കോടതി വെറുതെവിട്ടു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ ഏഴു പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്. കേസിലെ ഒന്നാംപ്രതിയും ഡിഎച്ച്ആര്‍എം ദക്ഷിണ മേഖലാ സെക്രട്ടറിയുമായിരുന്ന ദാസ് (45), മൂന്നാം പ്രതി ജയചന്ദ്രന്‍ (33), നാലാംപ്രതി മധു (44), അഞ്ചാം പ്രതി സുധി (29), ഏഴാംപ്രതി സുധി (30), പത്താംപ്രതി സുനില്‍ (33), 16ാം പ്രതിയും ഡിഎച്ച്ആര്‍എം സംസ്ഥാന ചെയര്‍മാനുമായ എറണാകുളം വളയത്തോട് വീട്ടില്‍ സെല്‍വരാജ് (34) എന്നിവരെയാണു കുറ്റക്കാരെന്നു കണ്ടെത്തിയത്.

മൊത്തം 16 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്. ഒരാള്‍ മരണപ്പെട്ടു. ആറാം പ്രതി മുകേഷ് (27), 11ാം പ്രതി കൊച്ചു പത്മനാഭന്‍ (32) എന്നിവരാണ് ഒളിവിലുള്ളത്. 15ാം പ്രതിയും ഡിഎച്ച്ആര്‍എം നേതാവുമായിരുന്ന അനില്‍കുമാര്‍ എന്ന തത്തു അണ്ണന്‍ കേസിനിടെ മരണപ്പെട്ടിരുന്നു. 2009 സപ്തംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രഭാതസവാരി നടത്തുകയായിരുന്ന ശിവപ്രസാദിനെ (62) അയിരൂര്‍ ഗവ. യുപി സ്‌കൂളിനു സമീപം പുലര്‍ച്ചെ അഞ്ചുമണിക്ക് വെട്ടിക്കൊലപ്പെടുത്തുകയും സമീപത്ത് ചായക്കട നടത്തുന്ന അശോകനെ (48) കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് വര്‍ക്കല പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ്.
ഡിഎച്ച്ആര്‍എമ്മിന്റെ സാന്നിധ്യം അറിയിക്കുന്നതിനും ശക്തിതെളിയിക്കുന്നതിനുമാണു കൊലപാതകമെന്നായിരുന്നു പോലിസ് റിപോര്‍ട്ട്. കൊല്ലപ്പെട്ട ശിവപ്രസാദ് ശിവസേന അനുഭാവിയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാഷിം അബു ഹാജരായി.
Next Story

RELATED STORIES

Share it