വര്‍ക്കലയിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: വര്‍ക്കല താലൂക്കിലെ അയിരൂര്‍ വില്ലേജിലെ 27 സെന്റ് ഭൂമി കൈയേറിയ കേസില്‍ കൈയേറ്റ ഭൂമി തിരിച്ചെടുത്ത് വേലികെട്ടി സൂക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ എന്‍ വാസുകി ഉത്തരവായി.
ഭൂമി കൈയേറിയ ലിജിയുടെ പിതൃസഹോദരന്‍ സത്യദേവന് പട്ടയമായി ലഭിച്ച 39 സെന്റ് ഭൂമി റീസര്‍വേ റെക്കോര്‍ഡ് പ്രകാരം 224, 225, 226 എന്നിവയിലാണെന്നും കൈയേറിയ ഭൂമിയുടെ റീസര്‍വേ നമ്പര്‍ 227 ആണെന്നും ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
ലിജിക്കോ അവരുടെ പൂര്‍വികര്‍ക്കോ ഈ ഭൂമിയില്‍ അവകാശമില്ലായെന്നും ഈ ഭൂമി റീസര്‍വേ പ്രകാരവും മുന്‍ സര്‍വേ പ്രകാരവും പുറമ്പോക്ക് ഭൂമിയാണെന്നു ബോധ്യപ്പെട്ടതാണന്നും കലക്ടറുടെ ഉത്തരവിലുണ്ട്.
Next Story

RELATED STORIES

Share it