Idukki local

വരുന്നു, ടൂറിസം പോലിസ് സ്‌റ്റേഷന്‍ വണ്ടിപ്പെരിയാറില്‍



മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: വിനോദ സഞ്ചാരികള്‍ക്കായി വണ്ടിപ്പെരിയാറ്റില്‍ പോലിസ് സ്‌റ്റേഷന്‍ ഒരുങ്ങുന്നു. കെട്ടിടം നിര്‍മ്മാണം അവസാന ഘട്ടത്തില്‍.  വിനോദ സഞ്ചാരികളുടെ സംരക്ഷണത്തിനും സഹായത്തിനും വേണ്ടിയാണ് ടൂറിസം പോലിസ് സ്‌റ്റേഷന്‍  വണ്ടിപ്പെരിയാറ്റില്‍ പൂര്‍ത്തിയാവുന്നത്. 20 ലക്ഷം രൂപ മുടക്കിയാണ് ഇത് നിര്‍മ്മിക്കുന്നത്. ‘കെട്ടിടം പണി പോലിസ് ക ണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ആണ് നടത്തുന്നത്. നേരത്തെ കുമളിയില്‍ ടൂറിസം പോലിസിന്റെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സ്വന്തമായി ഓഫിസിന്  പോലിസ് വകുപ്പിന് സ്ഥലം ഇല്ല. അതിനാലാണ് വണ്ടിപ്പെരിയാറ്റിലെ പോലിസ് സ്‌റ്റേഷന് സമീപത്തെ സ്ഥലത്ത് കെട്ടിടം പണിയുന്നത്. പഴയ പോലിസ് സ്‌റ്റേഷന് പിന്നിലായാണ് ടൂറിസം പോലിസ് സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇപ്പോള്‍ കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം പോലിസ് സ്‌റ്റേഷനില്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, എട്ട് സിവില്‍ പോലിസ് ഓഫിസര്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ ഉണ്ട്.  കുമളി, വണ്ടിപ്പെരിയാര്‍, തുടങ്ങിയ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശത്ത് ഇവരുടെ സേവനം ഉറപ്പ് വരുത്തും.
Next Story

RELATED STORIES

Share it