വരുന്നു അതിവേഗ വിമാനം; ന്യൂയോര്‍ക്കില്‍നിന്ന് ലണ്ടനിലെത്താന്‍ ഇനി 11 മിനിറ്റ്

വാഷിങ്ടണ്‍: കേവലം 11 മിനിറ്റില്‍ ആകാശമാര്‍ഗം ന്യൂയോര്‍ക്കില്‍നിന്നു ലണ്ടനിലേക്കെത്താന്‍ കഴിയുന്ന അതിവേഗ വിമാനം വരുന്നു. മണിക്കൂറില്‍ 20,000 കി.മീറ്ററിനു മുകളിലാണ് വിമാനത്തിന്റെ വേഗത. ആന്റിഡോപ് എന്നു നാമകരണം ചെയ്ത വിമാനത്തില്‍ 10 പേര്‍ക്ക് യാത്ര ചെയ്യാനാവും. സ്‌ക്രീമര്‍ ജെറ്റിന്റെ നിര്‍മാതാക്കളായ ചാള്‍സ് ബോംബോര്‍ഡിയറാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. സ്‌ക്രീമര്‍ ജെറ്റിന്റെ ഇരട്ടി വേഗവും കോണ്‍കോഡ് വിമാനങ്ങളുടെ 12 ഇരട്ടി വേഗവും ഇവയ്ക്കുണ്ട്. കനേഡിയന്‍ എന്‍ജിനീയറായ ബോംബാര്‍ഡിയറാണ് അതിവേഗ വിമാനത്തിനു പിന്നില്‍. ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള സ്‌ക്രീമര്‍ വിമാനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ലോകം അദ്ഭുതത്തോടെയായിരുന്നു ശ്രവിച്ചത്. ഇവയുടെ ഇരട്ടി വേഗതയുള്ളവയാണ് ആന്റിപോഡ് വിമാനങ്ങള്‍.
നാല്‍പ്പതിനായിരം അടി ഉയരത്തില്‍ ശബ്ദത്തേക്കാള്‍ 24 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാനുള്ള ശേഷി ആന്റിപോഡ് ജെറ്റുകള്‍ക്കുണ്ട്. വിമാനത്താവളങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങളാവശ്യമില്ലെന്നതും പുനരുപയോഗിക്കാവുന്ന റോക്കറ്റ് ഇന്ധനം ഉപയോഗിക്കുന്നുവെന്നതും ഈ വിമാനത്തിന്റെ പ്രത്യേകതയാണ്. ആന്റിപോഡിനെ 40,000 അടി മുകളിലെത്തിച്ച് ഈ ചിറകുകള്‍ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറങ്ങും. ആന്റിപോഡ് റാംജെറ്റ് എന്‍ജിന്‍ ഉപയോഗിച്ച് 40,000 അടി ഉയരത്തില്‍ പരമാവധി വേഗം കൈവരിക്കുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യും.
ആറായിരം അടി നീളമുള്ള ഏതു വിമാനത്താവളത്തിലും ആന്റിപോഡിന് ഇറങ്ങാന്‍ സാധിക്കും. വ്യവസായ, സൈനികാവശ്യങ്ങള്‍ക്കാണ് ഇവ ഉപയോഗിക്കുക. നിര്‍മാണത്തിനായി 150 ദശലക്ഷം ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it