Flash News

വരാപ്പുഴ കസ്റ്റഡി കൊലപാതകം: ആര്‍ടിഎഫിനെതിരെ എങ്ങനെ കൊലക്കുറ്റം ചുമത്തുമെന്ന് കോടതി

വരാപ്പുഴ കസ്റ്റഡി കൊലപാതകം: ആര്‍ടിഎഫിനെതിരെ എങ്ങനെ കൊലക്കുറ്റം ചുമത്തുമെന്ന് കോടതി
X




കൊച്ചി: നിയമപ്രകാരം കൊലക്കുറ്റം ചുമത്തണമെങ്കില്‍, കൊലക്കുറ്റം ആരോപിക്കുന്നവരില്‍ നിന്നുണ്ടായ പരിക്കായിരിക്കണം മരണകാരണമാകേണ്ടത്.അങ്ങ്ിനെയെങ്കില്‍ എന്തടിസ്ഥാനത്തിലാണ് വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി ചോദിച്ചു.വാദങ്ങള്‍ക്കിടയിലുള്ള സ്വാഭാവിക സംശയമായാണ് കോടതി ഇക്കാര്യം ഉന്നയിച്ചത്.
ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം നാല് ആശുപത്രികളില്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതില്‍ ആദ്യത്തെ മൂന്ന് ആശുപത്രികളിലും പരിശോധന നടത്തുമ്പോള്‍ ആഴത്തിലുള്ള മുറിവ് ശരീരത്തില്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചോദ്യം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ആര്‍.ടി.എഫ് പിടികൂടുമ്പോഴേറ്റ മര്‍ദ്ദനങ്ങള്‍ ശ്രീജിത്തിന്റെ മരണത്തിന് കാരണമാകാം എന്നാണ് ഡോക്ടറുടടെ മൊഴിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സി.ടി. സ്‌ക്യാന്‍ എടുത്താല്‍ മാത്രമാണ് മരണകാരണമായ പരിക്ക് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. അത് എടുത്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
60 ദിവസം റിമാന്റ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. വൂണ്ട് സര്‍ട്ടീഫിക്കറ്റ് അടക്കം പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക.
Next Story

RELATED STORIES

Share it