thrissur local

വരാപ്പുഴ കസ്റ്റഡിമരണം: യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും

തൃശൂര്‍: വരപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുക പിണറായി വിജയന്‍ അഭ്യന്തര വകുപ്പ് ഒഴിയുക, എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യുഡിഎഫ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍  പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു.
വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരി ടൗണില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ കണ്‍വീനര്‍ ഉമ്മര്‍ ചെറുവായില്‍, കെ അജിത്ത് കുമാര്‍, എം എ രാമകൃഷ്ണന്‍, എന്‍ ആര്‍ സതീശന്‍, മനോജ് കടമ്പാട്ട്, ജിജോ കുരിയന്‍, പി ജെ തോമാസ്തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



ഭവന നിര്‍മാണം 57 ശതമാനം; സംസ്ഥാന തലത്തില്‍ ജില്ലയ്ക്ക് ആറാംസ്ഥാനംതൃശൂര്‍: കേരളസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ജില്ലാ കളക്ടര്‍ ഡോ. എ കൗശികന്‍ വിളിച്ചു ചേര്‍ത്ത അവലോകനയോഗം ജില്ലാ ആസൂത്രണ ഭവനില്‍ നടന്നു. ലൈഫ്മിഷന്‍ ആദ്യഘട്ടമായ പൂര്‍ത്തിയാകാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം ജില്ലയില്‍ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും വിവിധ വകുപ്പുകളും കൂടി ആകെ ലക്ഷ്യത്തിന്റെ 57% പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തൃശൂര്‍ ജില്ല സംസ്ഥാനതലത്തില്‍ ആറാം സ്ഥാനത്താണ്.
മേയ് 31നകം ഇത് നൂറുശതമാനവും പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ലൈഫ്മിഷന്‍ രണ്ടാംഘട്ടമായ ഭൂമിയുള്ള ഭവനരഹിതര്‍ക്കായി വീടുകള്‍  നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തികവര്‍ഷം ആരംഭിച്ചിട്ടുള്ളതാണ്. ഇത്തരത്തില്‍ പുതിയ വീടുകള്‍ നല്‍കുന്നതിന് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 10096 പേരെയും മുനിസിപ്പാലിറ്റികളില്‍ 709 പേരെയും കോര്‍പറേഷനില്‍ 428 പേരെയുമാണ് അത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിനായുള്ള ആദ്യഗഡു തുകയുടെ വിതരണം മേയ് ആദ്യവാരം നടക്കുന്നതുമാണ്. ഭൂരഹിത ഭവന രഹിതര്‍ക്ക് ആയി ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പണിതു നല്‍കുന്നതിന് ജില്ലയില്‍ ഇതിനകം എട്ടോളം അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ആയതിന്റെ രൂപരേഖ തയ്യാറാക്കലും അന്തിമ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും  ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇതിനായി ഗ്രാമപഞ്ചായത്തുകളില്‍ 25797 പേരെയും മുനിസിപ്പാലിറ്റികളില്‍ 4357 പേരെയും കോര്‍പ്പറേഷനില്‍  5259 പേരെയും അത് തദ്ദേശഭരണസ്ഥാപനങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരും ജില്ലാതല മേധാവികളും അവലോകനത്തിന് സന്നിഹിതരായിരുന്നു.
ജില്ലയില്‍ ലൈഫ്മിഷന്‍ ആദ്യഘട്ടമായ പൂര്‍ത്തിയാകാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം 100% ലക്ഷ്യം നേടിയ 24 തദ്ദേശ സ്ഥാപനങ്ങളെ ലൈഫ്മിഷന്‍ ഡെപ്യൂട്ടി  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാബു കുട്ടന്‍ നായര്‍ പ്രത്യേകം അഭിനന്ദിച്ചു. ലൈഫ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം സ്വരൂപിക്കുന്നതിനു എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഭവന നിധി ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.
ദരിദ്രരില്‍ ദരിദ്രരായ വ്യക്തികളെയാണ് വിവിധ ഘട്ടങ്ങളിലൂടെ ഇക്കാര്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നും സുമനസ്സുകളുടെ സാമ്പത്തികസഹായം ലഭ്യമായാല്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പാര്‍പ്പിട പദ്ധതിയായി തീര്‍ന്ന ലൈഫ്മിഷന് അതു വലിയ കൈത്താങ്ങ് ആകുമെന്നും ഇതിലേക്ക് സംഭാവന നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ അതത് തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാല്‍ മതിയാകുമെന്നും ജില്ലാ കളക്ടര്‍ ഡോ. എ കൗശികന്‍ അറിയിച്ചു.
വിവിധ വകുപ്പുകളുടെ ജില്ലാതല  മേധാവികള്‍, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍, ബ്ലോക്ക് ഡവലപ്പമെന്റ് ഓഫീസര്‍മാര്‍ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍ ,വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ബ്ലോക്ക് തല ഹൗസിങ് ആഫീസര്‍മാര്‍, ലൈഫ്മിഷന്‍ തൃശൂര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it