വരാപ്പുഴ ഉരുട്ടിക്കൊല : എസ്‌ഐ ദീപക് അറസ്റ്റില്‍
BY ajay G.A.G20 April 2018 3:29 PM GMT
X
ajay G.A.G20 April 2018 3:29 PM GMT
ആലുവ : വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ വരാപ്പുഴ എസ്‌ഐ ജി.എസ്.ദീപകിനെ അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. അവധിയിലുണ്ടായിരുന്ന എസ്‌ഐ ദീപക് ശ്രീജിത്തിനെ പിടികൂടിയ ദിവസം രാത്രി ഒന്നരയോടെ സ്‌റ്റേഷനിലെത്തിയിരുന്നെന്ന് ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ ഭാര്യ വീട്ടില്‍നിന്ന് ആറുമണിക്കൂര്‍ സഞ്ചരിച്ചാണ് ദീപക് സ്റ്റേഷനിലെത്തിയത്. ഇതു സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് തൃപ്തികരമായ മറുപടി ദീപക് നല്‍കിയതുമില്ല. സ്‌റ്റേഷനില്‍ വച്ച് ശ്രീജിത്തിനെ എസ്‌ഐ മര്‍ദിച്ചതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത മൂന്നു പൊലീസുകാരെ കഴിഞ്ഞദിവസം അറസ്റ്റ്് ചെയ്തിരുന്നു. ഇവര്‍ 14 ദിവസത്തേക്ക് റിമാന്‍ഡിലാണ്.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT