kozhikode local

വരവേല്‍പ് 2018 സമഗ്ര വിദ്യാലയ പ്രവേശന യജ്ഞം

കുറ്റിച്ചിറ: ‘എല്ലാ വിദ്യാലയങ്ങളും മികവിലേക്ക്, എല്ലാ കുട്ടികളും പൊതുവിദ്യാലയങ്ങളിലേക്ക്’ എന്ന സന്ദേശമുയര്‍ത്തി കോഴിക്കോട് കോര്‍പറേഷന്‍ ഡയറ്റ്, സര്‍വ്വ ശിക്ഷാ അഭിയാന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘വരവേല്‍പ് 2018- സമഗ്രവിദ്യാലയ പ്രവേശന യജ്ഞത്തിന്റെ സൗത്ത് യുആര്‍സി (അര്‍ബന്‍ റിസോഴ്‌സ് സെന്റര്‍) തല ഉദ്ഘാടനം കുറ്റിച്ചിറ ഗവ, ഹയര്‍ സെക്കന്‍ഡറി സ്—കൂളില്‍ ഡെപ്യുട്ടി മേയര്‍ മീരാദര്‍ശക് നിര്‍വഹിച്ചു.
ജാതി-മത-സാമ്പത്തിക വിവേചനമില്ലാത്ത പൊതുവിദ്യാലയങ്ങള്‍ നന്മയുടെ പൂമരങ്ങളാണെന്നും അയല്‍പക്ക വിദ്യാലയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് വരവേല്‍പ് 2018 ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അരങ്ങേറുന്നതെന്ന് മുഖ്യാതിഥിയായ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി പി ശ്രീകല അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി യു കെ അബ്ദുല്‍ നാസര്‍ പദ്ധതി വിശദീകരിച്ചു.
സ്‌കൂളില്‍ പ്രവേശനം നേടിയ നവാഗത വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര വിതരണം ഡിഡിഇ ഇ കെ സുരേഷ്—കുമാര്‍ നിര്‍വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. വി പരമേശ്വരന്‍ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സബികാശേഖര്‍, കെപി. അബ്ദുല്ലക്കോയ, സി ഇ വി  ഗഫൂര്‍, ഒ പി  മുഹമ്മദ്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ അബൂബക്കര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ഷൈജ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് പി കെ നാസര്‍, പ്രധാനധ്യാപകന്‍ മൊയ്തീന്‍ സംസാരിച്ചു. പൊതുവിദ്യാലയങ്ങളുടെ പ്രസക്തി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വിളംബര ജാഥയില്‍ ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അണിനിരന്നു. കലാധ്യാപകരും സ്‌കൂള്‍ വിദ്യാര്‍ഥികളും ചേര്‍ന്നു നടത്തിയ കലാപരിപാടികള്‍ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.
Next Story

RELATED STORIES

Share it