വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം കെ ബാബുവിന്റെ സെക്രട്ടറിക്ക് എതിരേയും വിജിലന്‍സ് റിപോര്‍ട്ട്

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ സെക്രട്ടറി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നു വിജിലന്‍സ് അന്വേഷണത്തി ല്‍ തെളിഞ്ഞു. കെ ബാബുവിന്റെ വിശ്വസ്തനും മന്ത്രിയായിരിക്കെ സെക്രട്ടറിയുമായിരുന്ന നന്ദകുമാറാണു വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച റിപോര്‍ട്ട് അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്നു കുറ്റപത്രം തയ്യാറാക്കുന്നതടക്കമുള്ള നിയമ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
കെ ബാബുവിനെതിരേ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണു സെക്രട്ടറിക്കെതിരേയും കുരുക്ക് മുറുകുന്നത്. കെ ബാബു മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നന്ദകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതി വിജിലന്‍സിന് ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നന്ദകുമാറിനെതിരേ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചത്.
വരുമാനത്തേക്കാള്‍ 40 ശതമാനത്തിലധികം സ്വത്ത് കൈ വശംവച്ചതായും ബിനാമി പേ രില്‍ മറ്റ് സ്വത്തുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയായിരിക്കെ കെ ബാബു നന്ദകുമാറിനു കാര്‍ സമ്മാനമായി നല്‍കിയതായും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കെ ബാബുവിന്റെ മന്ത്രി പദവി ദുരുപയോഗം ചെയ്താണോ സെക്രട്ടറി അനധികൃതമായി സ്വത്തു സമ്പാദിച്ചതെന്നും വിജിലന്‍സ് അന്വേഷിച്ചിരുന്നു.
2011 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലെ സ്വത്തു വിവരങ്ങളാണ് അന്വേഷണത്തിനായി ശേഖരിച്ചത്. ഇക്കാലയള വില്‍ നന്ദകുമാറിന്റെ വരുമാനത്തി ന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തിയപ്പോള്‍ കൈവശമുള്ള സ്വര്‍ണത്തിന്റെയും ബാങ്ക് ബാലന്‍സിന്റെയും കണക്കുകള്‍ തമ്മി ല്‍ പൊരുത്തപ്പെടുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. 50 പേരെ ചോദ്യംചെയ്ത ശേഷമാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
എരൂര്‍ സ്വദേശിയായ നന്ദകുമാര്‍ വര്‍ഷങ്ങളായി കെ ബാബുവിന്റെ വിശ്വസ്തനാണ്. സമാനമായ കേസില്‍ ബാബു ജൂലൈ രണ്ടിന് ഹാജരാവണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it