വരവില്‍ക്കവിഞ്ഞ സ്വത്ത്: സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ അന്വേഷണം

ന്യൂഡല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ രണ്ട് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ അന്വേഷണം തുടങ്ങി. കൊല്‍ക്കത്ത സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ അശോക് കുമാര്‍, ഡല്‍ഹി അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ എസ് എസ് ലാംബ എന്നിവര്‍ക്കെതിരേയാണു നടപടി. കഴിഞ്ഞ വര്‍ഷം അശോക് കുമാറിന് അതിവിശിഷ്ടസേവാ മെഡലും ലാംബയ്ക്ക് സേനാ മെഡലും നല്‍കിയിരുന്നു.
ലഫ്റ്റനന്റ് ജനറല്‍ പദവിയിലേക്കുള്ള പ്രമോഷനു വേ ണ്ടി ഇരുവരും കൈക്കൂലി നല്‍കിയെന്ന് അന്ന് ആരോപണം ഉയ ര്‍ന്നിരുന്നു. എന്നാല്‍, പ്രമോഷന്‍ നല്‍കാന്‍ സൈനിക ആസ്ഥാനം നിര്‍ദേശിച്ചു.വിഷയം മന്ത്രിസഭ നിയോഗിച്ച അപ്പോയിന്‍മെന്റ്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. അതേസമയം, ആരോപണം ശരിവയ്ക്കുന്നതായിരുന്നു പ്രതിരോധമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി സിബിഐക്ക് കൈമാറുകയായിരുന്നു.
സൈനിക സെക്രട്ടറിയായിരുന്ന ലഫ്റ്റനന്റ് ജനറല്‍ ആര്‍ ഭല്ലയ്ക്കായിരുന്നു അക്കാലത്ത് പ്രമോഷന്റെ ചുമതല. ഭല്ലയെയും സിബിഐ ചോദ്യംചെയ്യും.
Next Story

RELATED STORIES

Share it