Flash News

വരള്‍ച്ച: സ്വകാര്യ ബില്ല് പരിഗണിക്കാന്‍ രാഷ്ട്രപതിയുടെ ശുപാര്‍ശ

വരള്‍ച്ച: സ്വകാര്യ ബില്ല് പരിഗണിക്കാന്‍ രാഷ്ട്രപതിയുടെ ശുപാര്‍ശ
X
pranab-mukherjee

ന്യൂഡല്‍ഹി: വരള്‍ച്ചബാധിത പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്ക് സഹായം ആവശ്യപ്പെടുന്ന സ്വകാര്യ ബില്ല് പരിഗണിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശുപാര്‍ശ ചെയ്തു. 2014 ഡിസംബറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലാണ് രാഷ്ട്രപതി ശുപാര്‍ശ ചെയ്തത്. കാര്‍ഷിക മേഖലയിലെ ക്ഷേമനിധിക്കു പ്രാഥമികമായി 10,000 കോടി നീക്കിവയ്ക്കണമെന്നും ബില്ലിലുണ്ട്. ബില്ല് അംഗീകരിക്കുകയാണെങ്കില്‍ ഇത്രയും തുക മാറ്റിവെക്കേണ്ടിവരും. വര്‍ഷത്തില്‍ 20,000 കോടി രൂപ ആവര്‍ത്തനച്ചെലവായി വരള്‍ച്ചയ്ക്കു മാറ്റിവെക്കണമന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. [related]
Next Story

RELATED STORIES

Share it