wayanad local

വരള്‍ച്ച: സര്‍ക്കാര്‍ അലംഭാവം കാട്ടുന്നു- പിണറായി

കല്‍പ്പറ്റ: കടുത്ത വരള്‍ച്ചയിലേക്ക് സംസ്ഥാനവും ജില്ലയും നീങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നത് അലംഭാവ സമീപനമാണെന്നു പിണറായി വിജയന്‍. കാര്‍ഷികമേഖലയിലെ തകര്‍ച്ചമൂലം കര്‍ഷകര്‍ ദുരത്തിലാണെന്നും ആത്മാഭിമാനമുള്ള കര്‍ഷകരെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കര്‍ഷക ആത്മഹത്യ സ്വാഭാവിക പ്രക്രിയയാണെന്ന യുഡിഎഫിന്റെ നിലപാടും എല്‍ഡിഎഫ് ഭരണത്തില്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിച്ചു. യുഡിഎഫ് ഭരണത്തില്‍ വിവിധ മേഖലകളില്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കിയ പിണറായി, യുഡിഎഫിന്റെ ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിച്ച് നവകേരളം പടുത്തുയര്‍ത്തുന്നതിനായി എല്‍ഡിഎഫ് തയ്യാറാക്കിയ പദ്ധതികളും ബോധ്യപ്പെടുത്തി. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ ഒപ്പം ചേര്‍ത്തുനിര്‍ത്താന്‍ അഹ്വാനം ചെയ്താണ് പിണറായി പ്രസംഗം അവസാനിപ്പിച്ചത്. കല്‍പ്പറ്റ നിയോജകമണ്ഡലം സ്ഥാനാര്‍ഥി സി കെ ശശീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വിജയപമ്പ് പരിസരത്ത് സംഘടിപ്പിച്ച പൊതുയോഗമായിരുന്നു പിണറായിയുടെ ജില്ലയിലെ ആദ്യ പരിപാടി. പി കെ മൂര്‍ത്തി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it