Flash News

വരള്‍ച്ച ബാധിത പ്രദേശത്ത് നിന്ന് സെല്‍ഫി; മന്ത്രി പങ്കജ് മുണ്ടെ വിവാദത്തില്‍

വരള്‍ച്ച ബാധിത പ്രദേശത്ത് നിന്ന് സെല്‍ഫി; മന്ത്രി പങ്കജ് മുണ്ടെ വിവാദത്തില്‍
X
pankaja-munde
മുംബൈ: മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശത്ത് നിന്ന് സെല്‍ഫിയെടുത്ത മന്ത്രി വിവാദത്തില്‍. മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ഡെയാണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത്. വരള്‍ച്ച ബാധിത പ്രദേശമായ ലാത്തൂരിലെ മന്‍ജാര നദി പ്രദേശത്ത് നിന്നാണ് മന്ത്രി നിരവധി സെല്‍ഫിയെടുത്ത് ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്തിരിക്കുന്നത്. നദിയിലെ ചെളിനീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് സെല്‍ഫിയെടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് മന്ത്രി അറിയിച്ചു.
മന്ത്രിക്കെതിരേ കോണ്‍ഗ്രസ്സും രംഗത്ത് വന്നിട്ടുണ്ട്. ബിജെപി പാര്‍ട്ടി മുഴുവന്‍ സെല്‍ഫിയെടുത്ത് നടക്കുന്നവരാണെന്നും വരള്‍ച്ച ബാധിത പ്രദേശത്ത് നിന്ന് അവര്‍ കോമാളിത്തരം കാണിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മന്ത്രി സെല്‍ഫിയെടുക്കാന്‍ തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ അനുചിതമായെന്ന് ശിവസേന നേതാക്കള്‍ ആരോപിച്ചു. റോഡ് അപകടത്തില്‍ മരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ് മുണ്ടെ.നേരത്തെ ലാത്തൂരില്‍ മന്ത്രിക്ക് സന്ദര്‍ശിക്കാന്‍ 10,000 ലിറ്റര്‍ വെള്ളം ഉപയോഗിച്ച  ഹെലിപാഡ് ഒരുക്കിയത് ഏറെ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it